Begin typing your search...

2025 ഓടെ 370 ചാർജിങ് സ്‌റ്റേഷനുകൾ; 'ഗ്രീൻ ചാർജർ' പദ്ധതി വിപുലീകരിക്കാൻ ദുബൈ

2025 ഓടെ 370 ചാർജിങ് സ്‌റ്റേഷനുകൾ; ഗ്രീൻ ചാർജർ പദ്ധതി വിപുലീകരിക്കാൻ ദുബൈ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇലക്ട്രിക് വാഹനങ്ങളുടെ 'ഗ്രീൻ ചാർജർ' പദ്ധതി വിപുലീകരിക്കാൻ ദുബൈ. 2015ൽ വെറും 14 പേരുമായി ആരംഭിച്ച പദ്ധതിയിൽ ഇതിനോടകം പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം പതിനൊന്നായിരം കവിഞ്ഞു. പരിസ്ഥിതിയോട് ആഭിമുഖ്യമുള്ള ബദൽ വാഹനങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. പെട്രോൾ വാഹനങ്ങൾക്കു പകരം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന പ്രവണത ദുബൈ ഉൾപ്പെടെ യു.എ.ഇയിൽ ശക്തമാണ്.

നഗരത്തിൽ ഗ്രീൻ ചാർജർ പദ്ധതി വിപുലപ്പെടുത്തിയത് ഇലക്ട്രിക് കാർ ഉപേയാക്താക്കൾക്ക് ഏറെ ഗുണകരമായെന്ന് ദുബെ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി. ഗ്രീൻ ചാർജറിന്റെ കാര്യത്തിൽ 170 ശതമാനം വളർച്ചയാണ് മൂന്നു വർഷത്തിനുള്ളിൽ ഉണ്ടായത്. 2025 ഓടെ ദുബൈയിൽ 680 ചാർജിങ് സംവിധാനങ്ങളുള്ള 370 ഗ്രീൻ ചാർജർ സ്‌റ്റേഷനുകൾ യാഥാർഥ്യമാക്കും.

2030ലെ മൊബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായാണ് ഗ്രീൻ ചാർജർ വിപുലീകരണം. ഇതിലൂടെ കാർബൺ ബഹിർഗമനം ഗണ്യമായി കുറക്കാനും സാധിക്കുന്നുണ്ട്. നടപ്പുവർഷം ഏപ്രിൽ മാസം വരെ 236,700 ടൺ കാർബൺ ബഹിർഗമനം കുറക്കാൻ ദുബൈക്ക് സാധിച്ചുവെന്നാണ് കണക്ക്.

WEB DESK
Next Story
Share it