Begin typing your search...

ദുബായിൽ ടാക്സി ഡ്രൈവർമാർക്കും ബൈക്ക് റൈഡർമാർക്കും അവസരം; മാർച്ച് 31ന് വാക്ക് ഇൻ ഇന്റർവ്യൂ

ദുബായിൽ ടാക്സി ഡ്രൈവർമാർക്കും ബൈക്ക് റൈഡർമാർക്കും അവസരം; മാർച്ച് 31ന് വാക്ക് ഇൻ ഇന്റർവ്യൂ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായിൽ ടാക്സി ഡ്രൈവർമാരെയും ബൈക്ക് റൈഡർമാരെയും റിക്രൂട്ട് ചെയ്യുന്നതിനായി ദുബായ് ടാക്സി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡ്രൈവർമാർക്ക് 2,500 ദിർഹം വരെ ശമ്പളവും കമ്മീഷനുമാണ് ദുബായ് ടാക്സി വാഗ്ദാനം ചെയ്യുന്നത്. 23 നും 50 നും ഇടയിൽ പ്രായമുള്ള എല്ലാ രാജ്യക്കാർക്കും ഈ ജോലികൾക്കായി അപേക്ഷിക്കാം.

വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 31 വെള്ളിയാഴ്ച രാവിലെ 7 മുതൽ 11 വരെ ദുബായിലെ അബൂ ഹെയിൽ സെന്ററിലെ പ്രിവിലേജ് ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ് എം-11-ൽ നടക്കും.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ താമസ വിസ, യുഎഇ ദേശീയ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, സിവി എന്നിവയുടെ പകർപ്പുകളും വെള്ള പശ്ചാത്തലത്തിലുള്ള മൂന്ന് ഫോട്ടോകളും സഹിതം ഹാജരാവണമെന്ന് അധികൃതർ അറിയിച്ചു.

Aishwarya
Next Story
Share it