Begin typing your search...

2026ൽ എയർ ടാക്സികൾ പൊതുഗതാഗതത്തിന്റെ ഭാഗമാകും

2026ൽ എയർ ടാക്സികൾ പൊതുഗതാഗതത്തിന്റെ ഭാഗമാകും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

3 വർഷത്തിന് ശേഷം ദുബായിയുടെ ആകാശം കീഴടക്കാൻ ഒരുങ്ങുന്ന എയർ ടാക്സികൾ ഇതിനോടകം 1000 പരീക്ഷണ പറക്കൽ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു.

2026ൽ എയർ ടാക്സികൾ പൊതുഗതാഗതത്തിന്റെ ഭാഗമാകും. അമേരിക്കൻ കമ്പനിയായ 'ജോബി ഏവിയേഷനാണ്' എയർ ടാക്സികളുടെ നിർമാതാക്കൾ. കഴിഞ്ഞ 10 വർഷമായി എയർ ടാക്സികളുടെ സാധ്യതകൾ സംബന്ധിച്ച് ആർടിഎ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു. അതിന്റെ ഭാഗമായാണ് പരീക്ഷണ പറക്കലുകൾ നടത്തിയത്.

വ്യോമ ഗതാഗത രംഗം നിയന്ത്രിക്കുന്ന യുഎസ് ഫെഡറൽ ഏവിയേഷന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ടാക്സികൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ആർടിഎ അറിയിച്ചു.വൈദ്യുതിയിൽ പ്രവർത്തിക്കുന്നതാണ് ആകാശ ടാക്സികൾ.

ടാക്സികളിൽ നിന്നുണ്ടാകുന്ന വായു മലിനീകരണം നല്ലൊരളവിൽ കുറയ്ക്കാൻ വൈദ്യുതി എയർ ടാക്സികൾക്കു കഴിയും. പൈലറ്റുമാരില്ലാതെയും പ്രവർത്തിപ്പിക്കാൻ കഴിയുന്ന വിമാനങ്ങളും എയർ ടാക്സിയുടെ ഭാഗമാകും. 6 ഇലക്ട്രിക് മോട്ടറുകൾ വിമാനങ്ങളിൽ ഉണ്ടാകും. റൺവേ ആവശ്യമില്ലാത്ത എയർ ടാക്സികൾ ഹെലികോപ്റ്ററു പോലെ നേരെ ഉയർത്താനും താഴ്ത്താനും കഴിയും. നിരപ്പായ സ്ഥലമല്ലെങ്കിൽ പോലും ലാൻഡ് ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും നിർമാതാക്കൾ അവകാശപ്പെട്ടു.

ഒരു ഫോർ വീൽ ഡ്രൈവ് വണ്ടിയിൽ സഞ്ചരിക്കുന്നതു പോലെ സുഖകരമായ യാത്രയാണ് എയർ ടാക്സികൾ വാഗ്ദാനം ചെയ്യുന്നത്. 2026ൽ എയർ ടാക്സികൾ നഗരങ്ങളെ ബന്ധിപ്പിച്ചു സർവീസ് തുടങ്ങുമ്പോൾ എയർ ട്രാൻസ്പോർട് പ്രയോജനപ്പെടുത്തുന്ന ആദ്യ നഗരമായി ദുബായ് മാറും. എമിറേറ്റിലെ വിദൂര പട്ടണങ്ങളെ എയർ ടാക്സി വഴി അതിവേഗം ബന്ധിപ്പിക്കാം. 4 ഇടങ്ങളിൽ ഇതിനോടകം എയർ ടാക്സികളുടെ ടേക്ക് ഓഫ് ലാൻഡിങ് സ്റ്റേഷനുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. വെർട്ടിപോർട്സ് എന്നാണ് ഈ സ്റ്റേഷനുകൾ അറിയപ്പെടുക.

ദുബായ് രാജ്യാന്തര വിമാനത്താവളം, പാം ജുമൈറ, ദുബായ് മറീന, ഡൗൺ ടൗൺ എന്നിവിടങ്ങളിലാണ് വെർട്ടിപോർട്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ആർടിഎയ്ക്കു കീഴിലെ ടാക്സി, ബസ് സർവീസ് കേന്ദ്രങ്ങളെ വെർട്ടിപോർട്സുമായി ബന്ധിപ്പിക്കും. വെർട്ടിപോർട്സ് നിർമിക്കുന്നത് ബ്രിട്ടിഷ് കമ്പനിയായ സ്കൈ പോർട്ടുമായി ചേർന്നാണ്. സ്വകാര്യ കമ്പനികളുടെ പങ്കാളിത്തവും എയർ ടാക്സി നടത്തിപ്പിനുണ്ടാകും എന്നും ആർടിഎ അറിയിച്ചു.

Elizabeth
Next Story
Share it