ദുബായിൽ അൽ ഖവാനീജ്, മുഷ്രിഫ് എന്നിവിടങ്ങളിൽ രണ്ട് പുതിയ സൈക്ലിംഗ് പാതകൾ തുറന്നു കൊടുത്തു
ദുബായിൽ അൽ ഖവാനീജ്, മുഷ്രിഫ് എന്നിവിടങ്ങളിൽ രണ്ട് പുതിയ സൈക്ലിംഗ് പാതകൾ തുറന്നു കൊടുത്തതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. ഇതിന്റെ ഭാഗമായി ഇവിടങ്ങളിൽ നിലനിന്നുരുന്ന സൈക്ലിംഗ് പാതകളിൽ ഏഴ് കിലോമീറ്റർ ട്രാക്ക് അധികമായി നിർമ്മിച്ചിട്ടുണ്ട്. ഇതോടെ നേരത്തെ ഏതാണ്ട് 32 കിലോമീറ്റർ ദൈർഘ്യമുണ്ടായിരുന്ന ഈ സൈക്ലിംഗ് പാതകളുടെ നീളം 39 കിലോമീറ്ററായി ഉയർന്നു.
.@rta_dubai has inaugurated cycling tracks in Al Khawaneej and Mushrif extending 7 km to connect with the existing tracks in the two districts, which already span 32 km. Consequently, this expansion brings the total length of cycling tracks in these residential communities to 39… pic.twitter.com/BgCLy323yc
— Dubai Media Office (@DXBMediaOffice) March 10, 2024
ഇതിലെ ആദ്യ സൈക്ലിംഗ് ട്രാക്ക് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ ഖുർആനിക് പാർക്കിൽ നിന്ന് ആരംഭിച്ച് അൽ ഖവാനീജ് സ്ട്രീറ്റിൽ വന്നു ചേരുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. തുടർന്ന് ഇത് കാൽനടയാത്രികർക്കും, സൈക്കിൾ സവാരിക്കാർക്കുമുള്ള പാലം ഉപയോഗിച്ച് അൽ ഖവാനീജ് സ്ട്രീറ്റിനെ മുറിച്ച് കടക്കുകയും നിലവിലുള്ള സൈക്ലിംഗ് പാതയിൽ വന്നു ചേരുകയും ചെയ്യുന്നു.
രണ്ടാമത്തെ സൈക്ലിംഗ് ട്രാക്ക് മുഷ്രിഫ് പാർക്കിലെ, ക്രോക്കോഡൈൽ പാർക്കിനരികിൽ നിന്ന് ആരംഭിച്ച് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ എത്തിച്ചേരുന്നു. തുടർന്ന് ഈ റോഡിനരികിലൂടെ നീങ്ങുന്ന പാത സൈക്കിൾ സവാരിക്കാർക്കുമുള്ള പാലം ഉപയോഗിച്ച് അൽ ഖവാനീജ് സ്ട്രീറ്റിനെ മുറിച്ച് കടക്കുകയും നിലവിലുള്ള സൈക്ലിംഗ് പാതയിൽ വന്നു ചേരുകയും ചെയ്യുന്നു.