ഈദ്: ദുബായിൽ പാർക്കിങ്ങ് സൗജന്യം; പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു
ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് RTA നൽകുന്ന സേവനങ്ങളായ ബസ്, മെട്രോ, ട്രാം, ജലഗതാഗത സംവിധാനങ്ങൾ, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
2023 ഏപ്രിൽ 18-ന് രാത്രിയാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം റമദാൻ 29 മുതൽ ശവ്വാൽ 3 വരെയുള്ള ദിനങ്ങളിലെ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമം സംബന്ധിച്ച മാറ്റങ്ങൾ RTA വ്യക്തമാക്കിയിട്ടുണ്ട്. ശവ്വാൽ 4 മുതൽ എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് സേവനങ്ങൾ നൽകുമെന്നും ദുബായ് RTA കൂട്ടിച്ചേർത്തു.
വാഹന പാർക്കിങ്ങ്
ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) റമദാൻ 29 മുതൽ ശവ്വാൽ 3 വരെ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയിട്ടുണ്ട്. ശവ്വാൽ 4 മുതൽ പാർക്കിംഗ് ഫീ ഈടാക്കുന്നതാണ്.
മെട്രോ സമയങ്ങൾ
ഗ്രീൻ ലൈൻ
വ്യാഴം മുതൽ ശനി വരെ - രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
ഞായറാഴ്ച - രാവിലെ 8 മുതൽ രാത്രി 1 മണി വരെ.
റെഡ് ലൈൻ
വ്യാഴം മുതൽ ശനി വരെ - രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
ഞായറാഴ്ച - രാവിലെ 8 മുതൽ രാത്രി 1 മണി വരെ.
ട്രാം സമയങ്ങൾ
വ്യാഴം മുതൽ ശനി വരെ - രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
ഞായറാഴ്ച - രാവിലെ 9 മുതൽ രാത്രി 1 മണി വരെ.
വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും
RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ഈദ് അവധിദിനങ്ങളിൽ പ്രവർത്തിക്കുന്നതല്ല. എന്നാൽ ഉം രമൂൽ, ദെയ്റ, അൽ ബർഷ, അൽ മനറ എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.
ബസ് സമയങ്ങൾ
പൊതു ബസ് സ്റ്റേഷനുകൾ രാവിലെ 6 മണിമുതൽ രാത്രി 1 മണിവരെ പ്രവർത്തിക്കുന്നതാണ്. മെട്രോ ലിങ്ക് ബസുകൾ മെട്രോ പ്രവർത്തനസമയങ്ങളുമായി ബന്ധപ്പെടുത്തി സേവനങ്ങൾ നൽകുന്നതാണ്.
ജലഗതാഗത സംവിധാനങ്ങൾ
വാട്ടർ ബസ്
മറീന മാൾ - മറീന വാക് : രാവിലെ 11 മുതൽ രാത്രി 11:43 വരെ.
മറീന പ്രൊമനൈഡ് - മറീന മാൾ : ഉച്ചയ്ക്ക് 1:56 മുതൽ രാത്രി 10:43 വരെ.
മറീന ടെറസ് - മറീന വാക് : ഉച്ചയ്ക്ക് 2 മുതൽ രാത്രി 10:46 വരെ.
അബ്ര
ദുബായ് ഓൾഡ് സൂഖ് - ബനിയാസ് - രാവിലെ 10 മുതൽ രാത്രി 11:35 വരെ.
സബ്ക - അൽ ഫഹിദി - രാവിലെ 10 മുതൽ രാത്രി 11:55 വരെ.
അൽ ഫഹിദി - ദെയ്റ ഓൾഡ് സൂഖ് - രാവിലെ 10 മുതൽ രാത്രി 11:55 വരെ.
ബനിയസ് - സീഫ് - രാവിലെ 10 മുതൽ രാത്രി 12:20 വരെ.
ദുബായ് ഓൾഡ് സൂഖ് - അൽ ഫഹിദി - സീഫ് - വൈകീട്ട് 3:10 മുതൽ രാത്രി 11:05 വരെ.
ദുബായ് ഫെസ്റ്റിവൽ സിറ്റി - ദുബായ് ക്രീക്ക് ഹാർബർ - വൈകീട്ട് 4 മുതൽ രാത്രി 11:35 വരെ.
അൽ ജദ്ദാഫ് - ദുബായ് ഫെസ്റ്റിവൽ സിറ്റി - രാവിലെ 8 മുതൽ രാത്രി 11:50 വരെ.
സൂഖ് അൽ മർഫ - ദുബായ് ഓൾഡ് സൂഖ് - വൈകീട്ട് 4:20 മുതൽ രാത്രി 10:50 വരെ.
#RTA announced the business hours of all its services during Eid Al Fitr holiday 1444 AH - 2023, starting from 29th Ramadan to 3rd Shawaal. Regular business hours will resume on 4th Shawaal.https://t.co/e5TSAzSvkS pic.twitter.com/mK5X0JF1SQ
— RTA (@rta_dubai) April 18, 2023