Begin typing your search...

തടവുകാർക്ക് 2.6 കോടിയുടെ സഹായവുമായി ദുബൈ പൊലീസ്

തടവുകാർക്ക് 2.6 കോടിയുടെ സഹായവുമായി ദുബൈ പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ത​ട​വു​കാ​രു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും മാ​നു​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ്​ ദു​ബൈ പൊ​ലീ​സ്​ ചെ​ല​വ​ഴി​ച്ച​ത്​ 2.6കോ​ടി ദി​ർ​ഹം. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തെ ക​ണ​ക്കാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. ദു​​ബൈ എ​മി​റേ​റ്റി​ലെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പു​വ​രു​ത്താ​നും​ ത​ട​വു​കാ​രു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും​ പൊ​ലീ​സ്​ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. കു​റ്റ​വാ​ളി​ക​ൾ​ക്ക്​ തെ​റ്റു​തി​രു​ത്താ​നും പു​തി​യ ജീ​വി​ത​മാ​രം​ഭി​ക്കാ​നും സ​ഹാ​യ​ക​മാണ്​ പ​ദ്ധ​തി​ക​ളി​ലേ​റെ​യും.

യാ​ത്ര ടി​ക്ക​റ്റ്​ നി​ര​ക്കി​ലും മ​റ്റു​മാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ച്ച​ത്. 79 ല​ക്ഷം ഈ​യി​ന​ത്തി​ൽ ന​ൽ​കി​. പെ​രു​ന്നാ​ൾ വ​സ്ത്രം, റ​മ​ളാ​ൻ റേ​ഷ​ൻ എ​ന്നി​ങ്ങ​നെ സം​രം​ഭ​ങ്ങ​ൾ​ക്ക്​ 8 ല​ക്ഷ​ത്തി​ലേ​റെ ദി​ർ​ഹ​വും ചെ​ല​വി​ട്ടു. ത​ട​വു​കാ​രു​ടെ ക​ടം വീ​ട്ട​ൽ, ഖു​ർ​ആ​ൻ മ​ന​പ്പാ​ഠ​മാ​ക്ക​ൽ കാ​ര്യ​ങ്ങ​ൾ​ക്കാ​യി 10 ല​ക്ഷം ദി​ർ​ഹ​വും ചി​കി​ത്സ സ​ഹാ​യ​മാ​യി 61,885 ദി​ർ​ഹ​വും ചെ​ല​വ​ഴി​ച്ചു. ചി​കി​ത്സ​യി​ൽ വീ​ൽ​ചെ​യ​ർ ന​ൽ​ക​ലും ഉ​ൾ​പ്പെ​ടും. കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യം 5 ല​ക്ഷം ദി​ർ​ഹം. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും സ്കൂ​ളി​ലേ​ക്ക്​ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങാ​നും 3.13 ല​ക്ഷം. അ​തോ​ടൊ​പ്പം 20.5 ല​ക്ഷം ദി​ർ​ഹം ദയാ​ധ​ന​മാ​യും ന​ൽ​കി​.

ത​ട​വു​കാ​രു​മാ​യും കു​ടും​ബ​ങ്ങ​ളു​മാ​യും പ്ര​യാ​സ​ഘ​ട്ട​ങ്ങ​ളി​ൽ ദു​ബൈ പൊ​ലീ​സി​ലെ മാ​നു​ഷി​ക സ​ഹാ​യ വ​കു​പ്പ്​ ഗു​ണ​പ്ര​ദ​മാ​യി ഇ​ട​പെ​ടു​ന്ന​താ​യി ജ​യി​ൽ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ബ്രി. ​മ​ർ​വാ​ൻ അ​ബ്​​ദു​ൽ ക​രീം ജ​ൽ​ഫാ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ നൈ​പു​ണ്യ വി​ക​സ​നം, ആ​രോ​ഗ്യ പ​രി​പാ​ല​നം എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന രീ​തി​ ത​ട​വു​കാ​രു​ടെ കാ​ര്യ​ത്തി​ലു​ണ്ടാ​കേ​ണ്ട​തു​ണ്ട്. അ​വ​രു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ക്ഷേ​മ​വും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​യി​ട്ടു​ണ്ട്. ഇ​തി​ന് സം​രം​ഭ​ങ്ങ​ൾ, പ​രി​പാ​ടി​ക​ൾ എ​ന്നി​വ ആ​സൂ​ത്ര​ണം ചെ​യ്ത്​ ന​ട​പ്പാ​ക്കു​ന്നു​മു​ണ്ട്. ഇ​വ ത​ട​വു​കാ​രെ മി​ക​ച്ച തൊ​ഴി​ൽ പ​ശ്ചാ​ത്ത​ല​ത്തി​ലേ​ക്കും ഗു​ണ​ക​ര​മാ​യ മൂ​ല്യ​ങ്ങ​ളി​ലേ​ക്കും ന​യി​ക്കു​ന്നു -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ട​വു​കാ​രു​ടെ കാ​ര്യ​ത്തി​ൽ പൊ​ലീ​സി​നൊ​പ്പം വി​വി​ധ​പ്ര​വ​ർ​ത്ത​ന ഭാ​ഗ​മാ​യി ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ൾ, മാ​നു​ഷി​ക സം​രം​ഭ​ങ്ങ​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ അ​ദ്ദേ​ഹം ന​ന്ദി​യ​റി​യി​ക്കു​ക​യും ചെ​യ്തു.

WEB DESK
Next Story
Share it