Begin typing your search...

ഹത്ത മലനിരകളിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്

ഹത്ത മലനിരകളിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹ​ത്ത മ​ല​നി​ര​ക​ളി​ൽ കു​ടു​ങ്ങി​യ അ​ഞ്ചു സ​ഞ്ചാ​രി​ക​ളെ ദു​ബൈ പൊ​ലീ​സ്​ ര​ക്ഷ​പ്പെ​ടു​ത്തി. അ​പ​ക​ടം നി​റ​ഞ്ഞ ഭൂ​പ്ര​ദേ​ശ​ത്ത് ​നി​ന്ന്​ താ​ഴേ​ക്ക്​ ഇ​റ​ങ്ങാ​നാ​കാ​തെ അ​ഞ്ചു​പേ​രും മ​ല​മു​ക​ളി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ദു​ബൈ പൊ​ലീ​സി​ന്‍റെ എ​യ​ർ വി​ങ്​ എ​യ​ർ ആം​ബു​ല​ൻ​സ്​ ഉ​പ​യോ​ഗി​ച്ച്​ അ​ഞ്ചു​​പേ​രെ​യും താ​ഴെ​യെ​ത്തി​ച്ചു.

ര​ണ്ടു​ പൈ​ല​റ്റു​മാ​ർ, ര​ണ്ടു​ എ​യ​ർ ആം​ബു​ല​ൻ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ, ഒ​രു വ​ഴി​കാ​ട്ടി എ​ന്നി​വ​രാ​ണ്​ ര​ക്ഷാ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ അ​ഞ്ചു​പേ​രെ​യും പി​ന്നീ​ട്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച്​ പ്രാ​ഥ​മി​ക ചി​കി​ത്സ ല​ഭ്യ​മാ​ക്കി. അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ൽ നിന്ന് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച്​ കോ​ൾ ല​ഭി​ച്ചി​രു​ന്ന​താ​യി എ​യ​ർ വി​ങ്​ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ പൈ​ല​റ്റ്​ കേ​ണ​ൽ സ​ലിം അ​ൽ മ​സ്​​റൂ​യി പ​റ​ഞ്ഞു.

തു​ട​ർ​ന്ന്​ സ​ഞ്ചാ​രി​ക​ളു​ടെ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തു​ക​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഹെ​ലി​കോ​പ്​​ട​ർ സം​ഘ​ത്തെ അ​യ​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഇ​ത്ത​രം അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ 999 എ​ന്ന ന​മ്പ​റി​ലും ദു​ബൈ പൊ​ലീ​സ്​ ആ​പ്പി​ലെ ‘SOS’ എ​ന്ന ഓ​പ്​​ഷ​നി​ലും സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കാം.

WEB DESK
Next Story
Share it