Begin typing your search...
ദുബായ് പോലീസ് വൈദ്യുത പട്രോൾവാഹനം പുറത്തിറക്കി
പോലീസ് സേവനങ്ങൾ മെച്ചപ്പെടുത്താനായി സീക്കർ 001 എന്ന വൈദ്യുത പട്രോൾവാഹനം ദുബായിൽ പുറത്തിറക്കി. 3.8 സെക്കൻഡിനകം 100 കിലോമീറ്റർവരെ വേഗത കൈവരിക്കാനാകുമെന്നതാണ് പ്രധാന സവിശേഷത. 100 കിലോവാട്ട്-മണിക്കൂർ ബാറ്ററിയുള്ളതിനാൽ ഒറ്റത്തവണ ചാർജ് ചെയ്യുന്നതിലൂടെ 600 കിലോമീറ്റർവരെ സഞ്ചരിക്കാനുമാകും.
എമിറേറ്റിന്റെ സുരക്ഷയുറപ്പാക്കാനുള്ള സേനയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാൻ അത്യാധുനിക സാങ്കേതികവിദ്യ സജ്ജീകരിച്ച വാഹനങ്ങൾ സഹായിക്കുമെന്ന് ദുബായ് ട്രാഫിക് പോലീസ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ പറഞ്ഞു. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ പൊതുസുരക്ഷ വർധിപ്പിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലംബോർഗിനി അവന്റഡർ, ഫെറാരി എഫ്.എഫ്., ബെന്റ്‌ലി കോണ്ടിനെന്റൽ ജി.ടി., ആസ്റ്റൺ മാർട്ടിൻ വൺ-77 എന്നിങ്ങനെ ഒട്ടേറെ സൂപ്പർ കാറുകൾ ദുബായ് പോലീസിന്റെ വാഹനനിരയിലുണ്ട്.
Next Story