ദുബായിൽ കെട്ടിടനിർമ്മാണ മേഖലയിൽ പ്രത്യേക സുരക്ഷാ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു
ദുബായിലെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക സുരക്ഷാ ബോധവത്കരണ പ്രചാരണ പരിപാടികൾ ആരംഭിച്ചു. ദുബായിലെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും, അതിലൂടെ കെട്ടിടനിർമ്മാണ മേഖല കൂടുതൽ സുരക്ഷിതമാക്കുന്നത് ലക്ഷ്യമിട്ടുമാണ് ഈ പ്രചാരണ പരിപാടി നടത്തുന്നത്.
Dubai Municipality launches safety campaign for construction sites across Emirate, to safeguard individuals working at construction sites, reduce the number of accidents, dangers, and injuries, and improve adherence to safety regulations #WamNews https://t.co/MUEeIPDthR pic.twitter.com/r1Tf6xNlxw
— WAM English (@WAMNEWS_ENG) November 20, 2023
ദുബായിലെ കെട്ടിടനിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ, എൻജിനീയർമാർ, സൂപ്പർവൈസർമാർ, കൺസൽട്ടന്റ്‌സ് തുടങ്ങിയവരെയും, കോൺട്രാക്റ്റിംഗ്, എൻജിനീയറിങ്ങ് സ്ഥാപനങ്ങളെയും ഈ പ്രചാരണ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ തൊഴിൽ മേഖലയിലെ അപകടങ്ങൾ, അപകട സാധ്യതകൾ, പരിക്കുകൾ തുടങ്ങിയവ കുറയ്ക്കുന്നതിന് ഈ പ്രചാരണ പരിപാടി ലക്ഷ്യമിടുന്നു.