Begin typing your search...

ബലിപെരുന്നാൾ: റസ്റ്ററന്റുകളിലും വിപണികളിലും ദുബായ് മുനിസിപാലിറ്റി കർശന പരിശോധന

ബലിപെരുന്നാൾ: റസ്റ്ററന്റുകളിലും വിപണികളിലും ദുബായ് മുനിസിപാലിറ്റി കർശന പരിശോധന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബലിപെരുന്നാൾ അവധിക്കാലത്ത് ഭക്ഷ്യ-ഉപയോക്തൃ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്രമായ തറെടുപ്പുകളുമായി ദുബായ് മുനിസിപ്പാലിറ്റി. റസ്റ്ററന്റുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, ഭക്ഷ്യ സ്ഥാപനങ്ങൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഫീൽഡ് പരിശോധന നടത്താൻ സൂപ്പർവൈസറി, ഇൻസ്പെക്ഷൻ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

സമൂഹത്തിന്റെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. മാർക്കറ്റുകൾ, പേസ്ട്രി ഷോപ്പുകൾ, ഇറച്ചിവിൽപന കടകൾ, ഭക്ഷ്യ സംഭരണശാലകൾ, ഹോട്ടലുകൾ, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രചാരണങ്ങളും പരിശോധനകളും നിരീക്ഷണവും ആസൂത്രണം ചെയ്തിട്ടുണ്ട്.

ദുബായ് നിവാസികളുടെ ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും മികച്ച സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ നീക്കങ്ങളെന്ന് അധികൃതർ പറഞ്ഞു. അറബിക് മധുരപലഹാരങ്ങൾ, ചോക്ലേറ്റുകൾ, എന്നിവ തയാറാക്കുകയും ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളിലും പരിശോധന വർധിപ്പിക്കും.

പരാതിയുണ്ടെങ്കിൽ വിളിക്കുക:800900

ദുബായിലെ റസ്റ്ററന്റുകളെക്കുറിച്ചുള്ള എന്തെങ്കിലും നിരീക്ഷണങ്ങളോ പരാതികളോ ഉണ്ടെങ്കിലും ആരോഗ്യ നിയന്ത്രണങ്ങളെക്കുറിച്ച് കൂടുതലറിയാനും താമസക്കാർക്ക് 800900 എന്ന നമ്പറിൽ കോൾ സെന്ററുമായി ബന്ധപ്പെടാമെന്നും ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

WEB DESK
Next Story
Share it