ദുബായ് മെട്രോ യാത്രികരുടെ എണ്ണം 2 ബില്യൺ കടന്നു
ദുബായ് മെട്രോ യാത്രികരുടെ എണ്ണം 2 ബില്യൺ കടന്നതായി ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2009 സെപ്റ്റംബർ 9-ന് ദുബായ് മെട്രോ പ്രവർത്തനമാരംഭിച്ചത് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരമാണ് യാത്രികരുടെ എണ്ണം 2 ബില്യൺ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ദുബായ് മെട്രോ സംവിധാനത്തിന് കീഴിൽ 129 ട്രെയിനുകൾ പ്രവർത്തിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ദുബായ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 53 മെട്രോ സ്റ്റേഷനുകൾക്കിടയിൽ പ്രതിദിനം ഏതാണ്ട് ആറ് ലക്ഷത്തിലധികം യാത്രികരാണ് ദുബായ് മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത്. ഏതാണ്ട് 99.7 ശതമാനം കൃത്യനിഷ്ഠയോടെയാണ് ദുബായ് മെട്രോ സംവിധാനം പ്രവർത്തിക്കുന്നത്.
Today, the number of Dubai Metro passengers has reached 2 billion since its inauguration on 9 September 2009. Dubai Metro has 129 trains, 53 stations, and serves more than 600,000 passengers per day at a punctuality of 99.7%. The idea of the Dubai Metro is novel in the region.… pic.twitter.com/a7WG90pQFo
— HH Sheikh Mohammed (@HHShkMohd) April 23, 2023