Begin typing your search...

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ വിലക്ക്; മാർഗനിർദ്ദേശങ്ങളുമായി ദുബായ് മുനിസിപ്പാലിറ്റി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ വിലക്ക്; മാർഗനിർദ്ദേശങ്ങളുമായി ദുബായ് മുനിസിപ്പാലിറ്റി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി മുതൽ എമിറേറ്റിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി ഒരു പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി. എമിറേറ്റിലെ സ്ഥാപനങ്ങളിൽ ഈ തീരുമാനം നടപ്പിലാക്കുന്നതിൽ ആവശ്യമായ സഹായങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ അറിയിപ്പ്. എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ ദുബായിൽ വിലക്കേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കൊണ്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരത്തെ '124/2023' എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിരുന്നു.

പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നത് ലക്ഷ്യമിടുന്ന ഈ തീരുമാനം ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിനാണ് ദുബായ് അധികൃതർ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി എമിറേറ്റിലെ ഉപഭോക്താക്കൾക്കിടയിൽ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച ശീലങ്ങൾ മാറ്റുന്നതിനും, പുനരുപയോഗിക്കാവുന്ന ഇത്തരം ബാഗുകൾ ഉപഭോക്താക്കൾക്കിടയിലും, വാണിജ്യ സ്ഥാപങ്ങൾക്കിടയിലും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങൾ ദുബായ് അധികൃതർ മുന്നോട്ട് വെച്ചിരുന്നു. ഈ തീരുമാനം നടപ്പിലാക്കുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങളാണ് ദുബായ് മുനിസിപ്പാലിറ്റി ഇപ്പോൾ നൽകിയിരിക്കുന്നത്. എമിറേറ്റിലെ നിവാസികൾ, പൊതു, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങിയവയെ സഹായിക്കുന്നതിനാണിത്.

പ്ലാസ്റ്റിക് ബാഗുകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് ഈ തീരുമാനത്തിന്റെ ആദ്യഘട്ടം 2024 ജനുവരി 1-ന് ദുബായിൽ പ്രാബല്യത്തിൽ വന്നിരുന്നു. മറ്റുള്ള ബാഗുകളുടെ ഉപയോഗത്തിന് 25 ഫിൽസ് അധികം ചുമത്താനും അധികൃതർ തീരുമാനിച്ചിരുന്നു. ഇതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 2024 ജൂൺ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ തരം ബാഗുകൾക്കും (ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് ബാഗുകൾ ഉൾപ്പടെ) സമ്പൂർണ്ണ വിലക്കേർപ്പെടുത്തുന്നതാണ്. 25 ഫിൽസ് അധികം നൽകിയുള്ള ഇത്തരം ബാഗുകളുടെ ഉപയോഗം ഇതോടെ നിർത്തലാകുന്നതാണ്.2025 ജനുവരി 1 മുതൽ പാനീയങ്ങൾ ഇളക്കുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കോൽ, സ്‌റ്റൈറോഫോം ഫുഡ് കണ്ടെയ്നറുകൾ, പ്ലാസ്റ്റിക് ടേബിൾ കവർ, പ്ലാസ്റ്റിക് കോട്ടൺ സ്വാബ്, പ്ലാസ്റ്റിക് സ്ട്രൗ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം കപ്പുകൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തുന്നതാണ്. 2026 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകൾ, ഇത്തരം അടപ്പുകൾ, പ്ലാസ്റ്റിക് സ്പൂൺ, ഫോർക്, പ്ലാസ്റ്റിക് ഫുഡ് കണ്ടെയ്നറുകൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തുന്നതാണ്.ഇത് സംബന്ധിച്ച തീരുമാനങ്ങളിൽ വീഴ്ചകൾ വരുത്തുന്നവർക്ക് 200 ദിർഹം പിഴ ചുമത്തുന്നതാണ്. ഒരു വർഷത്തിനിടയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ (പരമാവധി 2000 ദിർഹം വരെ) ചുമത്തുന്നതാണ്.

WEB DESK
Next Story
Share it