Begin typing your search...

'എന്റെ ശക്തമായ പാസ്പോർട്ട് ' വർക്‌ഷോപ്പ് സംഘടിപ്പിച്ച് ദുബായ് ഇമിഗ്രേഷൻ

എന്റെ ശക്തമായ പാസ്പോർട്ട്  വർക്‌ഷോപ്പ് സംഘടിപ്പിച്ച് ദുബായ് ഇമിഗ്രേഷൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായ് വേൾഡ് സെന്ററിൽ നടക്കുന്ന മോദേഷ് വേൾഡിന്റെ പ്രവർത്തനങ്ങളിൽ ദുബായ് ഇമിഗ്രേഷനും പങ്കെടുത്തു. ലോകത്തെ ശക്തമായ പാസ്പോർട്ടുകളിൽ ഒന്നായ എമറാത്തി പാസ്പോർട്ടിന്റെ പ്രാധാന്യവും പദവിയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ "എന്റെ ശക്തമായ പാസ്പോർട്ട്" എന്ന പേരിൽ കുട്ടികൾക്ക് വേണ്ടി പ്രത്യേക വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പിന്റെ സഹകരണത്തോടുകൂടിയാണ് പരിപാടി നടന്നത് .ചടങ്ങിൽ സ്വദേശികളും വിദേശികളുമായ നിരവധി കുട്ടികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു

യുഎഇ പാസ്പോർട്ടിന്റെ പ്രാധാന്യം, അതിന്റെ സംരക്ഷണം, നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തുകയായിരുന്നു ശില്പശാലയുടെ ലക്ഷ്യം .ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ കുട്ടികളുടെ പാസ്പോർട്ട് പ്ലാറ്റ്ഫോമിനെക്കുറിച്ചും കുട്ടികൾക്ക് പരിചയപ്പെടുത്തി.

ദുബായ് ഇമിഗ്രേഷന്റെ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് സെക്ടറിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പാസ്പോർട്ടിന്റെ ഉള്ളടക്കം, പ്രാധാന്യം എന്നിവയെക്കുറിച്ച് വിശദീകരിച്ചു. കൂടാതെ വിവിധ മത്സരങ്ങൾ, കുട്ടികൾക്കുള്ള ചിത്രരചന മത്സരങ്ങൾ , ഭാഗ്യചിഹ്നങ്ങളായ സാലം സലാമ എന്നീ കഥാപാത്രങ്ങളുമായുള്ള ഫോട്ടോ സെഷനുകൾ എന്നിവയും ഉണ്ടായി. കുട്ടികൾക്ക് നിരവധി സമ്മാനങ്ങളും വിതരണം ചെയ്തു.

WEB DESK
Next Story
Share it