Begin typing your search...

സമ്പദ് വ്യവസ്ഥയിൽ കരുത്ത് തെളിയിച്ച് ദുബൈ; പുതിയ കണക്ക് പ്രകാരം ദുബൈ കൈവരിച്ചത് 3.6 ശതമാനത്തിന്റെ മുന്നേറ്റം

സമ്പദ് വ്യവസ്ഥയിൽ കരുത്ത് തെളിയിച്ച് ദുബൈ; പുതിയ കണക്ക് പ്രകാരം ദുബൈ കൈവരിച്ചത് 3.6 ശതമാനത്തിന്റെ മുന്നേറ്റം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോ​ക​ത്തെ ഊ​ർ​ജ​സ്വ​ല​മാ​യ സ​മ്പ​ദ്​​ വ്യ​വ​സ്ഥ​യാ​ണെ​ന്ന്​ തങ്ങളുടേതെന്ന് ഒ​രി​ക്ക​ൽ​ക്കൂ​ടി തെ​ളി​യി​ച്ച്​ ദു​ബൈ. ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ലെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ ദുബൈ എ​മി​റേ​റ്റ്​ കൈ​വ​രി​ച്ച​ത്​ 3.6 ശ​ത​മാ​ന​ത്തി​ന്‍റെ മു​ന്നേ​റ്റമാണ്. ആ​ദ്യ ആ​റു മാ​സ​ത്തെ ആ​കെ വ​ള​ർ​ച്ച 3.2 ശ​ത​മാ​ന​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ​താ​ഗ​ത, സം​ഭ​ര​ണ മേ​ഖ​ല​ക​ളാ​ണ്​ മ​റ്റെ​ല്ലാ വ്യ​വ​സാ​യ​ങ്ങ​ളെ​യും പി​ന്ത​ള്ളി വ​ലി​യ വ​ള​ർ​ച്ച കൈ​വ​രി​ച്ച​ത്. 10.5 ശ​ത​മാ​ന​മാ​ണ്​ ഈ ​മേ​ഖ​ല​ക​ൾ കൈ​വ​രി​ച്ച നേ​ട്ട​മെ​ന്ന്​ സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട രേ​ഖ​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. ക​ര, സ​മു​ദ്ര, വ്യോ​മ ഗ​താ​ഗ​ത​വും ലോ​ജി​സ്റ്റി​ക്സ്​ രം​ഗ​വും ഉ​ൾ​പ്പെ​ടു​ന്ന ഈ ​മേ​ഖ​ല ആ​കെ വ​ള​ർ​ച്ച​യു​ടെ 42.8 ശ​ത​മാ​ന​മാ​ണ്​ സ​മ്പ​ദ് വ്യ​വ​സ്ഥ​ക്ക്​ സം​ഭാ​വ​ന ചെ​യ്​​ത​ത്. ഇ​തു​വ​ഴി 3140 കോ​ടി ദി​ർ​ഹമാണ് ദുബൈ എ​മി​റേ​റ്റി​ലേ​ക്ക്​ എത്തിയത്

2023ന്റെ ​ആ​ദ്യ പ​കു​തി​യി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ 56 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര വ​ർ​ധി​ച്ച​തി​ൽ​നി​ന്ന് വ്യോ​മ​ഗ​താ​ഗ​ത മേ​ഖ​ല പ്ര​യോ​ജ​നം നേ​ടി​യ​താ​യാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. സ​മാ​ന്ത​ര​മാ​യി എ​മി​റേ​റ്റി​ലെ ഹോ​ട്ട​ൽ, ഭ​ക്ഷ്യ​സേ​വ​ന മേ​ഖ​ല​യും 2023ലെ ​ആ​ദ്യ ആ​റു മാ​സ​ങ്ങ​ളി​ൽ 9.2 ശ​ത​മാ​നം വി​ക​സി​ച്ചു. സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ 790 കോ​ടി ദി​ർ​ഹ​മാ​ണ്​ ഇ​തു​വ​ഴി എ​ത്തി​യ​ത്. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യും ശ​ക്​​ത​മാ​യ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണ്. 3.6 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ ഈ ​രം​ഗ​ത്ത്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ദു​ബൈ​യു​ടെ അ​തി​വേ​ഗ വ​ള​ർ​ച്ച തു​ട​ർ​ച്ച​യാ​യി മി​ക​ച്ച നി​ക്ഷേ​പ അ​ന്ത​രീ​ക്ഷം ഒ​രു​ക്കി ജ​ന​ങ്ങ​ളി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച രാ​ജ്യ​ത്തി​ന്‍റെ ന​യ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക​മാ​യ നേ​ട്ട​മാ​ണെ​ന്ന്​ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തൂം പ​റ​ഞ്ഞു. അ​ടു​ത്ത പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ മൊ​ത്ത ആ​ഭ്യ​ന്ത​ര വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കാ​നു​ള്ള ഡി33 ​പ​ദ്ധ​തി​ക്ക്​ അ​നു​യോ​ജ്യ​മാ​യ നി​ല​യി​ലും എ​മി​റേ​റ്റി​നെ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മൂ​ന്നു ന​ഗ​ര സ​മ്പ​ദ്​​വ്യ​വ​സ്ഥ​ക​ളി​ൽ ഒ​ന്നാ​യി വി​ക​സി​പ്പി​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തി​ന്‍റെ പാ​ത​യി​ലു​മാ​ണ്​ മു​ന്നേ​റ്റ​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

WEB DESK
Next Story
Share it