Begin typing your search...

ദുബായ് ജി ഡി ആർ എഫ് എ സേവനങ്ങളിൽ എഐയും ബിഗ് ഡാറ്റാ അനലിറ്റിക്സ് ടെക്നോളജിയും സജീവമാക്കുന്നു

ദുബായ് ജി ഡി ആർ എഫ് എ സേവനങ്ങളിൽ എഐയും ബിഗ് ഡാറ്റാ അനലിറ്റിക്സ് ടെക്നോളജിയും സജീവമാക്കുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) അവരുടെ സേവനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയും ബിഗ് ഡാറ്റാ അനലിറ്റിക്സ് ടെക്നോളജിയും സജീവമാക്കുന്നു. ദുബായിൽ നടക്കുന്ന ജൈ റ്റെക്സ് ഗ്ലോബലിലാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. സമഗ്ര ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുകയും, നൂതന സേവനങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുകയും ചെയ്യാനുള്ള ദുബായുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

ഈ നടപടിയിലൂടെ, ദുബായ് റെസിഡൻസിയെ സർക്കാർ സ്ഥാപനങ്ങളുടെ മുൻനിരയിൽ നിർത്താനും, പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും ഉപഭോക്താക്കളുടെ ജീവിത നിലവാരം ഉയർത്താനും ജി.ഡി.ആർ.എഫ്.എ ലക്ഷ്യമിടുന്നു. "ഡിജിറ്റൽ ഭാവിയിലേക്ക് ദുബായുടെ മുന്നേറ്റം വേഗത്തിലാക്കുന്നതിനും വ്യക്തിഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും എ.ഐ സാങ്കേതികവിദ്യയും ഡാറ്റാ അനലിറ്റിക്സും നിർണായകമാണ്. തത്സമയ ഡാറ്റാ വിശകലനം കമ്മ്യൂണിറ്റി ആവശ്യങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും അതിനനുസൃതമായി പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാനും സഹായിക്കുമെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

"ജി.ഡി.ആർ.എഫ്.എയുടെ സേവനങ്ങളിലെ ആധുനിക സാങ്കേതികത ഉപയോഗിച്ച് സർക്കാർ സേവനങ്ങളുടെ നിലവാരം പുനർനിർവചിക്കുന്നതിനാണ് ഞങ്ങളുടെ ശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ദുബായിലെ സ്മാർട്ട് സേവനങ്ങൾ കൂടുതൽ എളുപ്പവും കാര്യക്ഷമവുമായ രീതിയിൽ ഉപഭോക്താക്കൾക്ക് ഈ നടപടിയിലൂടെ ലഭ്യമാകുമെന്ന് ലഫ്റ്റനന്റ് കേണൽ ഖാലിദ് ബിൻ മദിയ അൽ ഫലാസി പറഞ്ഞു.എ.ഐ യുടെ സഹായത്തോടെ, ഡാറ്റാ അനലിറ്റിക്സിന് കൂടുതൽ ശക്തി നൽകുന്നത്, ഭാവിയിലുള്ള സേവനങ്ങളുടെയും ഇടപാടുകളുടെയും വളർച്ച മുൻകൂട്ടി പ്രവചിക്കാനും, വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാനും ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it