Begin typing your search...
60,000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾക്ക് സത്യവാങ്മൂലം വേണം: യുഎഇ കസ്റ്റംസ്
യുഎഇയിൽ 60,000 ദിർഹമോ (13.5 ലക്ഷം രൂപ) അതിൽ കൂടുതലോ മൂല്യമുള്ള വസ്തുക്കൾ കൈവശംവയ്ക്കുന്ന യാത്രക്കാർ സത്യവാങ്മൂലം നൽകണമെന്ന് കസ്റ്റംസ് അധികൃതർ. സ്വർണം, വജ്രം തുടങ്ങി വിലപിടിച്ച വസ്തുക്കൾ, കറൻസി, മറ്റു വസ്തുക്കൾ എന്നിവയാണെങ്കിലും നിശ്ചിത മൂല്യത്തെക്കാൾ കൂടുതലുണ്ടെങ്കിൽ അക്കാര്യം ബോധിപ്പിക്കണം.
യുഎഇയിൽനിന്ന് പോകുന്നവർക്കും രാജ്യത്തേക്കു വരുന്നവർക്കും ഇത് ബാധകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. 18 വയസ്സിനു താഴെയുള്ളവരുടെ കൈവശമുള്ള വസ്തുക്കൾ രക്ഷിതാക്കളുടെ കണക്കിലാണ് പെടുത്തുക.
Next Story