ദുബായ് മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ 2030-ന് ഹംദാൻ ബിൻ മുഹമ്മദ് ഔദ്യോഗിക അംഗീകാരം നൽകി
ദുബായ് മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ 2030-ന് ദുബായ് കിരീടാവകാശിയും, എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക അംഗീകാരം നൽകി. 2023 സെപ്റ്റംബർ 10-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ആസ്ഥാനത്ത് വെച്ചാണ് അദ്ദേഹം ഈ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചത്.എമിറേറ്റിലെ മറൈൻ ട്രാൻസ്‌പോർട്ട് ശൃംഖലയിൽ ഏതാണ്ട് 188 ശതമാനം വികസനം ലക്ഷ്യമിട്ടാണ് ദുബായ് മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ 2030 പ്രഖ്യാപിച്ചിരിക്കുന്നത്.
.@HamdanMohammed approves Dubai Marine Transport Master Plan 2030.
— Dubai Media Office (@DXBMediaOffice) September 10, 2023
Key Highlights:
- 51% increase in marine transport users
- 188% extension of the marine transport network
- 65% rise in marine transport stations
- 400% expansion of marine transport lines
- 32% growth of the… pic.twitter.com/RuE2PhY693
താഴെ പറയുന്ന ലക്ഷ്യങ്ങളും ഈ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ്:
- ദുബായിലെ മറൈൻ ട്രാൻസ്‌പോർട്ട് ഉപഭോക്താക്കളുടെ എണ്ണം 51 ശതമാനം വർധിപ്പിക്കുക.
- എമിറേറ്റിലെ മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനുകളുടെ എണ്ണം 65 ശതമാനം ഉയർത്തുക.
- എമിറേറ്റിലെ മറൈൻ ട്രാൻസ്‌പോർട്ട് ലൈനുകളുടെ എണ്ണം 400 ശതമാനം വർധിപ്പിക്കുക.
- ദുബായിലെ മറൈൻ ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ എണ്ണം 32 ശതമാനം വർധിപ്പിക്കുക.
3D പ്രിന്റിങ്ങ് സാങ്കേതിവിദ്യ ഉപയോഗിച്ച് കൊണ്ട് നിർമ്മിക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ ഇലക്ട്രിക് അബ്രയും ഈ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്