ദുബായ് കലിഗ്രഫി ബിനാലെ ഒക്ടോബർ 1 മുതൽ
ദുബായ് കലിഗ്രഫി ബിനാലെയുടെ ആദ്യ പതിപ്പ് 2023 ഒക്ടോബർ 1 മുതൽ ആരംഭിക്കുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി അറിയിച്ചു. 2023 ഓഗസ്റ്റ് 14-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഒരു കലാരുപം എന്ന നിലയിൽ കലിഗ്രഫിയ്ക്കുള്ള സവിശേഷത, അറബിക് സംസ്‌കാരത്തിൽ കയ്യെഴുത്ത്, കൈയെഴുത്തുശാസ്ത്രം എന്നിവയ്ക്കുള്ള പ്രാധാന്യം എന്നിവ ചൂണ്ടിക്കാട്ടുന്നതിനായാണ് ഈ ബിനാലെ സംഘടിപ്പിക്കുന്നത്.
The Dubai Calligraphy Biennale, organised by @DubaiCulture, is set to commence on 1st October 2023. With the participation of over 200 artists, the Biennale will host 15+ exhibitions in over 20 venues throughout Dubai.https://t.co/c1HSezxqDf pic.twitter.com/nAaeM9rWji
— Dubai Media Office (@DXBMediaOffice) August 14, 2023
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലധികം കലാകാരൻമാർ ദുബായ് കലിഗ്രഫി ബിനാലെയിൽ പങ്കെടുക്കുന്നതാണ്. ദുബായിലെ ഇരുപതോളം വേദികളിലായി പതിനഞ്ചിലധികം പ്രദർശനങ്ങൾ ഈ ബിനാലെയുടെ ഭാഗമായി അരങ്ങേറുന്നതാണ്. ഏതാണ്ട് എട്ടിലധികം ഭാഷകളിൽ ഒരുക്കിയിട്ടുള്ള കലാരൂപങ്ങൾ ഈ പ്രദർശനങ്ങളിൽ ഉൾപ്പെടുത്തുന്നതാണ്. ഇവയിൽ പരമ്പരാഗത കലിഗ്രഫി രൂപങ്ങളും, സമകാലിക കലിഗ്രഫി കലാസൃഷ്ടികളും ഉൾപ്പെടുന്നു.
ഈ ബിനാലെയുടെ ഭാഗമായി പ്രശസ്തരായ കലാകാരന്മാരും, കലിഗ്രഫി വിദഗ്ധരും ഒരുക്കുന്ന 100-ൽ പരം വർക്ക്‌ഷോപ്പുകൾ ഉണ്ടായിരിക്കും. അക്ഷരങ്ങളെ പ്രത്യേക രീതിയിൽ ക്രമീകരിക്കുന്നതിലൂടെ നയനസുഭഗമായ ചിത്രങ്ങൾക്ക് രൂപം നൽകുന്ന കലിഗ്രഫി എന്ന കലാരൂപത്തെ ഈ ബിനാലെയിലൂടെ പൊതുസമൂഹത്തിലെ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന് സംഘാടകർ ലക്ഷ്യമിടുന്നു.