Begin typing your search...

ദുബായിൽ ആദ്യത്തെ വെർച്വൽ മാൾ പ്രഖ്യാപിച്ചു; മാൾ ഓഫ് ദി മെറ്റാവേഴ്‌സ് ഉടൻ യാഥാർഥ്യമാവും

ദുബായിൽ ആദ്യത്തെ വെർച്വൽ മാൾ പ്രഖ്യാപിച്ചു; മാൾ ഓഫ് ദി മെറ്റാവേഴ്‌സ് ഉടൻ യാഥാർഥ്യമാവും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായിൽ ആദ്യത്തെ വെർച്വൽ മാൾ പ്രഖ്യാപിച്ചു. ഏറ്റവും നൂതനമായ മെറ്റാവേർസ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഡീസെൻട്രലാൻഡിലാണ് മാജിദ് അൽ ഫുത്തൈം കമ്പനി മാൾ ഓഫ് ദി മെറ്റാവേഴ്‌സ് ആരംഭിക്കുന്നത്. വിവിധ പരീക്ഷണ ഘട്ടങ്ങൾക്ക് ശേഷമാവും മാൾ ഓഫ് ദി മെറ്റാവേർസ് തുറക്കുക.

മാൾ ഓഫ് ദി മെറ്റാവേഴ്‌സിൽ ഉപഭോക്താക്കൾക്ക് കാരിഫോർ, വോക്സ് സിനിമാസ്, ദാറ്റ് കൺസെപ്റ്റ് സ്റ്റോർ, ഗവാലി, സാംസംഗ് സ്റ്റോർ തുടങ്ങിയ ലോകോത്തര ഷോപ്പിംഗ് സ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭ്യമാവും. കൂടുതൽ മികച്ച സൗകര്യങ്ങൾ പിന്നീട് കൂട്ടിച്ചേർക്കപ്പെടും. വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിലാണ് ദുബായിലെ മാൾ ഓഫ് ദി മെറ്റാവേഴ്‌സിന്റെ വരവ് പ്രഖ്യാപിക്കപ്പെട്ടത്. ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും അതിനനുസരിച്ച സേവനങ്ങളായിരിക്കും മാളിൽ ലഭ്യമാക്കുകയെന്നും മാജിദ് അൽ ഫുത്തൈം കമ്പനി അധികൃതർ അറിയിച്ചു.

മാൾ ഓഫ് ദി മെറ്റാവേഴ്‌സ് മികച്ച ഒരു റീട്ടെയ്ൽ, എന്റർടൈൻമെന്റ് ഡെസ്റ്റിനേഷൻ ആയിരിക്കുമെന്ന് മാജിദ് അൽ ഫുത്തൈം കമ്പനി അസറ്റ് മാനേജ്‌മെന്റ് സിഇഒ ഖലീഫ ബിൻ ബറൈക് പറഞ്ഞു. തീർച്ചയായും ഉപഭോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡുകളിൽ നിന്നുള്ള ഡിജിറ്റൽ അനുഭവങ്ങൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഇത് ഒരു വലിയ ആകർഷണമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ അനുഭവങ്ങൾക്ക് വലിയ തോതിലാമ് ഡിമാൻഡ് വർധിച്ചതെന്നും അവയെ പുതിയ തലങ്ങളിലേക്ക് ഉയർത്തുകയാണ് മാൾ ഓഫ് ദി മെറ്റാവേഴ്സിലൂടെ ലക്ഷ്യമിടുന്നതെന്നും മാജിദ് അൽ ഫുത്തൈം ഷോപ്പിംഗ് മാളിലെ ഓമ്‌നിചാനൽസ് ആൻഡ് ഡിജിറ്റൽ ഡയറക്ടർ ഫാത്തിമ സാദ പറഞ്ഞു.

'ഉപഭോക്താക്കൾക്ക് അവർ ആഗ്രഹിക്കുന്നത് എന്തും ലഭ്യമാക്കുന്നതിന് അവരുടെ പെരുമാറ്റ രീതിശാസ്ത്രവും അതുമായി ബന്ധപ്പെട്ട ഡാറ്റയും പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് അണിയറ ശിൽപ്പികൾ. ഞങ്ങളുടെ വേഗത്തിലുള്ള ഉപഭോക്തൃ നിരീക്ഷണങ്ങളും അതിന് അനുസൃതമായുള്ള നടപടികളും നിരവധി പരീക്ഷണ നിരീക്ഷണ ഘട്ടങ്ങളും കടന്നാണ് വെർച്വൽ മാൾ എന്ന പുതിയ പദ്ധതിയിലേക്ക് എത്തിച്ചേർന്നതെന്നും അധികൃതർ പറഞ്ഞു. ഓൺലൈൻ ഷോപ്പിംഗിനേക്കാൾ ഒരു പടി മുന്നിലായിരിക്കും മാൾ ഓഫ് ദി മെറ്റാവേർസെന്നും അവർ കൂട്ടിച്ചേർത്തു.

Aishwarya
Next Story
Share it