Begin typing your search...
ഏപ്രിലിൽ നാലു സ്ഥലങ്ങളിൽ എല്ലാ ശനിയാഴ്ചയും കരിമരുന്ന് പ്രയോഗം
റമദാൻ പ്രമാണിച്ച് ഏപ്രിലിൽ നാലു സ്ഥലങ്ങളിൽ എല്ലാ ശനിയാഴ്ചയും കരിമരുന്ന് പ്രയോഗം. ബ്ലൂവാട്ടേഴ്‌സ് ആൻഡ് ദ് ബീച്ച്, ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ), അൽ സീഫ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ ഏപ്രിൽ 1 മുതൽ ഏപ്രിൽ 15 വരെയാണ് ആകാശത്ത് വർണപ്പൂക്കൾ വിടരുക. എല്ലാ ഷോയും രാത്രി 10നാണ് ആരംഭിക്കുക. ദുബായ് മെട്രോയിലൂടെയും ജലഗതാഗതം ഉപയോഗിച്ചും ഇൗ സ്ഥലങ്ങളിലെത്താ നാകും. സൗജന്യ പ്രവേശനമാണ്. ഏപ്രിൽ 1ന്– ബ്ലൂ വാട്ടേഴ്സിലും ജെബിആർ ദ് ബീച്ചിലും.8ന് -അൽ സീഫ് 15ന് -ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവയാണ് സമയക്രമം
Next Story