ടൈം മാഗസിനില്‍ ഇടംപിടിച്ച് ഡോ. സുല്‍ത്താന്‍ അല്‍ ജാബിര്‍
ടൈം മാഗസിന് പുറത്തുവിട്ട, കാലാവസ്ഥ രംഗത്ത് സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയില്‍ ഇടംപിടിച്ച് യു.എ.ഇ വ്യവസായ, നൂതന സാങ്കേതികവിദ്യ വകുപ്പ് മന്ത്രി ഡോ. സുല്‍ത്താന്‍ അല്‍ ജാബിര്‍. അബൂദബി നാഷനല്‍ ഓയില്‍ കമ്പനി(അഡ്നോക്) സി.ഇ.ഒയും പുനരുപയോഗ ഊര്‍ജ സ്ഥാപനമായ മസ്ദറിന്റെ സ്ഥാപകനും കോപ് 28 മേധാവിയും കൂടിയാണിദ്ദേഹം. നേട്ടം കരസ്ഥമാക്കിയ ഡോ. സുല്‍ത്താന്‍ അല്‍ ജാബിറിനെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം പ്രശംസിച്ചു.
അന്താരാഷ്ട്ര നേട്ടത്തിലും മേഖലയില്‍ നടക്കുന്ന ത്വരിതപ്രവര്ത്തനങ്ങളിലും അഭിമാനിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016ലാണ് സുല്‍ത്താന്‍ അല്‍ ജാബിര്‍ അഡ്നോക്കിന്റെ സി.ഇ.ഒ പദവിയില്‍ നിയമിതനായത്. കാര്‍ബണ്‍ മുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി സുല്‍ത്താന്‍ അല്‍ ജാബിറിന്റെ നേതൃത്വത്തിനു കീഴില്‍ കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് അഡ്നോക് 15 ബില്യൺ ഡോളറാണ് നിക്ഷേപിച്ചത്.