Begin typing your search...

മെട്രോ യാത്രക്കായി തിരക്കിട്ട് ഓടേണ്ട , പിഴ ചുമത്തും ; യാത്രക്കാർക്ക് കർശന നിർദേശങ്ങളുമായി ദുബൈ ആർടിഎ

മെട്രോ യാത്രക്കായി തിരക്കിട്ട് ഓടേണ്ട , പിഴ ചുമത്തും ; യാത്രക്കാർക്ക് കർശന നിർദേശങ്ങളുമായി ദുബൈ ആർടിഎ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ​മ​യ​ലാ​ഭ​ത്തി​നും ട്രെ​യി​ൻ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നും തി​ര​ക്കി​ട്ട് ദു​ബൈ മെ​ട്രോ​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ന്ന​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത ​അ​തോ​റി​റ്റി (ആ​ർ.​ടി.​എ). തി​ര​ക്കി​ട്ട് അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത കാ​ബി​നി​ൽ ഓ​ടി ക്ക​യ​റു​ക​യും യാ​ത്ര തു​ട​രു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക്​ 100 ദി​ർ​ഹം പി​ഴ ചു​മ​ത്തു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. എ​ല്ലാ​വ​ർ​ക്കും സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ക​ർ​ശ​ന നി​യ​മ​ങ്ങ​ളാ​ണ് ആ​ർ.​ടി.​എ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

അ​തി​നാ​ൽ, പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് പോ​കു​ന്ന​തി​നു​മു​മ്പാ​യി നി​യ​മ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി യാ​ത്ര തു​ട​ര​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. വാ​തി​ലു​ക​ൾ അ​ട​യാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ മെ​ട്രോ​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ നി​യ​മ ലം​ഘ​ന​ങ്ങ​ളി​ലൊ​ന്നാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. ഈ ​പ്ര​വൃ​ത്തി വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കും. യാ​ത്ര​ക്കി​ട​യി​ൽ സ്വ​ന്തം കു​ട്ടി​ക​ളെ എ​പ്പോ​ഴും കൂ​ടെ ചേ​ർ​ത്തു​പി​ടി​ക്കാ​തി​രി​ക്കു​ന്ന​തും വ​ലി​യ നി​യ​മ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടും. അ​മി​ത തി​ര​ക്കു​ണ്ടെ​ങ്കി​ലും വാ​തി​ലു​ക​ളി​ൽ നി​ന്ന് അ​ക​ന്നു​നി​ൽ​ക്ക​ണം. മ​റ്റ് യാ​ത്ര​ക്കാ​രെ​ക്കൂ​ടി പ​രി​ഗ​ണി​ച്ച് തി​ര​ക്ക് കൂ​ട്ടാ​തെ യാ​ത്ര തു​ട​ര​ണം.

മെ​ട്രോ​യി​ൽ ക​യ​റാ​നാ​യു​ള്ള വ​രി തെ​റ്റി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ചെ​റി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പോ​ലും കു​റ​ഞ്ഞ​ത് 100 ദി​ർ​ഹം പി​ഴ​യാ​ണ് മെ​ട്രോ​യി​ൽ ചു​മ​ത്തു​ക. മ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് അ​സൗ​ക​ര്യ​മോ ശ​ല്യ​മോ ഉ​ണ്ടാ​ക്കു​ന്ന​വ​ർ​ക്കും പി​ഴ ചു​മ​ത്തും. ഗ​ർ​ഭി​ണി​ക​ൾ, മു​തി​ർ​ന്ന​വ​ർ തു​ട​ങ്ങി പ്ര​ത്യേ​ക വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി ഒ​രു​ക്കി​യ ഇ​രി​പ്പി​ട​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തും പി​ഴ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ്.

കൂ​ടാ​തെ ദു​ബൈ മെ​ട്രോ​യി​ൽ ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തും കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്ക് വ​ഴി​കാ​ട്ടി​ക​ളാ​യി കൂ​ടെ​യു​ണ്ടാ​വു​ന്ന നാ​യ്ക്ക​ൾ അ​ല്ലാ​ത്ത വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ മെ​ട്രോ​യി​ൽ ക​യ​റ്റു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണ്.

WEB DESK
Next Story
Share it