Begin typing your search...

ദുബായിൽ ശാരീരിക മാനസിക പീഡനമുണ്ടായാൽ മുന്നറിയിപ്പ് ഇല്ലാതെ തൊഴിൽ ഉപേക്ഷിക്കാം

ദുബായിൽ ശാരീരിക മാനസിക പീഡനമുണ്ടായാൽ മുന്നറിയിപ്പ് ഇല്ലാതെ തൊഴിൽ ഉപേക്ഷിക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൊഴിലുടമ കയ്യേറ്റം ചെയ്യുകയോ വേതനം വെട്ടിക്കുറയ്ക്കുകയോ ചെയ്താൽ മുന്നറിയിപ്പില്ലാതെ ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ ഉപേക്ഷിക്കാം അവസരം ഒരുക്കി ദുബായ്. സ്വമേധയാ തൊഴിലുപേക്ഷിക്കാനുള്ള സാഹചര്യങ്ങൾ സ്പഷ്ടമാക്കിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. കാലാവധി നിശ്ചയിച്ചു കരാറുണ്ടെങ്കിലും അവകാശങ്ങൾ നിലനിർത്തി ചില സന്ദർഭങ്ങളിൽ ഗാർഹിക തൊഴിൽ വിടാം.

തൊഴിലാളികൾക്കെതിരെ ശാരീക, മാനസിക പീഡനങ്ങൾ കടുത്ത നിയമലംഘനങ്ങളാണ്. ഇരുവിഭാഗവും ഒപ്പുവച്ച് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അംഗീകരിച്ച തൊഴിൽ കരാറിലെ നിബന്ധനകൾ തൊഴിലുടമ നിഷേധിച്ചാലും ജോലി ഒഴിവാക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഏത് സാഹചര്യം കൊണ്ടാണ് ജോലി ഉപേക്ഷിക്കുന്നതെന്നു രണ്ടാഴ്ചയ്ക്കകം തൊഴിലാളി രേഖാമൂലം മന്ത്രാലയത്തെ അറിയിക്കണം.

കയ്യേറ്റം പോലുള്ള ഗുരുതരമായ വിഷയങ്ങൾ ഉടൻ തന്നെ സർക്കാർ കേന്ദ്രങ്ങളിൽ അറിയിക്കണം. അടിയന്തര സാഹചര്യങ്ങളിൽ റിക്രൂട്ടിങ് കാര്യാലയങ്ങളെ സമീപിക്കുകയും പുനരധിവാസം സാധ്യമാകുന്നതുവരെ അവിടെ തങ്ങുകയും വേണം.

പുതിയ തൊഴിലുടമയിലേക്കു മാറുകയോ രാജ്യം വിടുകയോ ചെയ്യുന്നതു വരെ റിക്രൂട്ടിങ് കാര്യാലയങ്ങളുമായി സഹകരിച്ചാണ് മന്ത്രാലയം നടപടികൾ സ്വീകരിക്കുക. തൊഴിലുടമ അകാരണമായി ജോലിക്കാരെ ഒഴിവാക്കുകയാണെങ്കിൽ മടക്കയാത്ര വിമാന ടിക്കറ്റും അനുബന്ധ തൊഴിൽ അവകാശങ്ങളും റിക്രൂട്ടിങ് ഏജൻസി നൽകണം. നിയമനം തൊഴിലുടമ നേരിട്ട് നടത്തിയതാണെങ്കിൽ മടക്കയാത്ര ടിക്കറ്റ് തൊഴിലാളി കണ്ടെത്തേണ്ടി വരും.

സ്വദേശത്തേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് ചെലവ് വഹിക്കാൻ തൊഴിലാളിക്കു പ്രാപ്തിയില്ലെങ്കിൽ ഉത്തരവാദിത്വം തൊഴിലുടമയ്ക്കാണെന്നും അധികൃതർ പറഞ്ഞു. ഗാർഹിക തൊഴിലാളികളെ താൽക്കാലികമായോ സ്ഥിര ജോലിക്കോ നിയമിക്കുന്നവർ അവർക്കിടയിൽ ജാതി, മത, വർഗ, ദേശ, സാമൂഹ്യ വിവേചനങ്ങൾ കാണിക്കാൻ പാടില്ലെന്നത് യുഎഇ തൊഴിൽ നിയമത്തിന്റെ ഭാഗമാണ്. വ്യക്തികൾക്കിടയിലെ ശാരീരിക വൈകല്യങ്ങളുടെ പേരിലും വിവേചനം പാടില്ല. ജോലി തുടരുന്നതിനും അതിലെ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും ഇത്തരം കാര്യങ്ങൾ ഉപയോഗിക്കാനും പാടില്ല.

തുല്യ അവസരങ്ങളും സമത്വവും ഹനിക്കുന്ന ഒരിടപെടലും തൊഴിലുടമകളുടെ ഭാഗത്തു നിന്നു പാടില്ല. വാക്കുകൊണ്ടാ, പ്രവൃത്തിയാലോ അവഹേളിക്കുക, ലൈംഗിക അതിക്രമം, നിർബന്ധിപ്പിച്ച് തൊഴിലെടുപ്പിക്കൽ തുടങ്ങിയ മനുഷ്യക്കടത്തിന്റെ പരിധിയിൽ വരുന്നതൊന്നും അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.

Elizabeth
Next Story
Share it