Begin typing your search...

റോഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കരുത്; കടുത്ത ശിക്ഷ ലഭിക്കുമെന്ന് അബൂദാബി ജുഡീഷ്യൽ വകുപ്പ്

റോഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കരുത്; കടുത്ത ശിക്ഷ ലഭിക്കുമെന്ന് അബൂദാബി ജുഡീഷ്യൽ വകുപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​ഹ​ന​മോ​ടി​ച്ചാ​ല്‍ ത​ട​വു​ശി​ക്ഷ ന​ല്‍കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ര്‍. മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന നി​ല​യി​ലു​ള്ള ഡ്രൈ​വി​ങ്ങി​നെ​തി​രെ അ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ല്‍ വ​കു​പ്പാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​ത്. മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​വു​ന്ന രീ​തി​യി​ല്‍ വാ​ഹ​ന​മോ​ടി​ച്ചാ​ല്‍ പി​ഴ​യോ ത​ട​വോ ഇ​വ ര​ണ്ടും ഒ​രു​മി​ച്ചോ അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. ട്രാ​ഫി​ക്​ നി​യ​മം പാ​ലി​ക്ക​ണ​മെ​ന്നും ജു​ഡീ​ഷ്യ​ല്‍ വ​കു​പ്പ് ഡ്രൈ​വ​ര്‍മാ​രോ​ട് നി​ര്‍ദേ​ശി​ച്ചു.

ഇ​ത​ര​വാ​ഹ​ന​വു​മാ​യി അ​ക​ലം പാ​ലി​ക്കാ​തെ ഡ്രൈ​വ് ചെ​യ്താ​ല്‍ 400 ദി​ര്‍ഹ​വും റോ​ഡി​ന്‍റെ വ​ശ​ത്തു​നി​ന്ന് മ​റി​ക​ട​ക്കു​ന്ന​തി​ന് 1000 ദി​ര്‍ഹ​വും പി​ഴ ചു​മ​ത്തു​ന്ന കു​റ്റ​ങ്ങ​ളാ​ണ്. അ​നി​വാ​ര്യ​മാ​യ അ​ക​ലം പാ​ലി​ക്കാ​ത്ത ഡ്രൈ​വ​ര്‍മാ​ര്‍ക്ക് ലൈ​സ​ന്‍സി​ല്‍ 4 ബ്ലാ​ക്ക് പോ​യ​ന്‍റും അ​പ​ക​ട​ക​ര​മാ​യ മ​റി​ക​ട​ക്ക​ലി​ന് ആ​റ്​ ബ്ലാ​ക്ക് പോ​യ​ന്‍റും ല​ഭി​ക്കും. റെ​ഡ് സി​ഗ്ന​ല്‍ മ​റി​ക​ട​ക്കു​ന്ന​വ​ര്‍ക്ക് മ​റ്റ് എ​മി​റേ​റ്റു​ക​ളെ അ​പേ​ക്ഷി​ച്ച് അ​ബൂ​ദ​ബി​യി​ല്‍ ല​ഭി​ക്കു​ക ക​ടു​പ്പ​മേ​റി​യ ശി​ക്ഷ​യാ​ണ്.

എ​ന്നി​ട്ടും അ​ശ്ര​ദ്ധ​യും അ​മി​ത വേ​ഗ​വും മൂ​ലം നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് റെ​ഡ് സി​ഗ്ന​ല്‍ അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​തും ശി​ക്ഷ വാ​ങ്ങു​ന്ന​തും. യു.​എ.​ഇ ഫെ​ഡ​റ​ല്‍ ട്രാ​ഫി​ക് നി​യ​മ​പ്ര​കാ​രം ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ റെ​ഡ് സി​ഗ്ന​ല്‍ മ​റി​ക​ട​ന്നാ​ല്‍ 1000 ദി​ര്‍ഹ​മാ​ണ് പി​ഴ. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് 3000 ദി​ര്‍ഹ​മാ​ണ് പി​ഴ ചു​മ​ത്തു​ക. ലൈ​സ​ന്‍സി​ല്‍ 12 ബ്ലാ​ക്ക് പോ​യ​ന്റ് ചു​മ​ത്തു​ന്ന​തി​നു പു​റ​മെ വാ​ഹ​നം 30 ദി​വ​സ​ത്തേ​ക്ക് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും. കാ​ര്‍ വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ഉ​ട​മ 3000 ദി​ര്‍ഹം ഒ​ടു​ക്ക​ണം.

WEB DESK
Next Story
Share it