യുഎഇയിൽ പെയ്ത കനത്ത മഴയിൽ ഫുജൈറയിലെ ഡാമുകളും വാദികളും നിറഞ്ഞ് കവിഞ്ഞു
രണ്ടു ദിവസത്തെ കനത്ത മഴയെ തുടര്‍ന്ന് ഫുജൈറയിലെയും സമീപ പ്രദേശങ്ങളിലെയും ഡാമുകളും വാദികളും നിറഞ്ഞുകവിഞ്ഞു. ഫുജൈറ മസാഫി റോഡുകളിലെ ഇരുവശത്തെയും വാദികളിലൂടെ അതിശക്തമായ രീതിയിലാണ് വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ശക്തമായ മഴയില്‍ കേടുപാടുകള്‍ പറ്റി നന്നാക്കിയിരുന്ന ബിത്ന ഭാഗത്തെ റോഡുകളുടെ മതിലുകള്‍ പല ഭാഗങ്ങളിലും ഇടിഞ്ഞു വീണിട്ടുണ്ട്. നിറഞ്ഞു കവിഞ്ഞൊഴുകുന്ന വാദികള്‍ കാണാന്‍ മറ്റു എമിറേറ്റ്സുകളില്‍ നിന്നും നിരവധി ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഫുജൈറയിലെ ഡാമുകളിലെല്ലാം നല്ല രീതിയില്‍ ജലം സംഭരിക്കാന്‍ സാധിച്ചിട്ടുണ്ട്. ബിത്ന, ദഫ്ത തുടങ്ങിയ പ്രദേശങ്ങളിലെ വാദികളിലെല്ലാം ശക്തമായ രീതിയിലാണ് വെള്ളം ഒഴുകുന്നത്.
ഫുജൈറയില്‍ നിന്നും 28 കി.മീറ്റര്‍ ദൂരെയാണ് വാദി ദഫ്തയുടെ സ്ഥാനം. ഫുജൈറ ദഫ്തയില്‍ നിന്നും ഖോര്‍ഫക്കാനിലേക്കുള്ള റോഡിലൂടെ രണ്ടു കിലോമീറ്റര്‍ ദൂരം പോയി വലതുവശത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞാല്‍ വാദി ദഫ്തയിലേക്ക് എത്താം.