Begin typing your search...

അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ; ഫെബ്രുവരി 14ന് തുറക്കും

അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ; ഫെബ്രുവരി 14ന് തുറക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇയിലെ പ്രവാസികൾക്കായി ഒരുക്കുന്ന അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. വെള്ള മാർബിളിലും ചെങ്കൽ നിറത്തിലുള്ള മണൽക്കല്ലുകളിലുമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. അടുത്ത വർഷം ഫെബ്രുവരി 14ന് ക്ഷേത്രം തുറക്കും.

ആഗോള ഐക്യത്തിന്റെ പ്രതീകമായാണ് അബുദബിയിലെ 27 ഏക്കർ സ്ഥലത്ത് ഹിന്ദു ക്ഷേത്രം ഉയരുന്നത്. ക്ഷേത്രത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ അത് ഒരു താമര പോലെ വിരിയുകയാണ്. ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്‌കാരങ്ങളുമെല്ലാം ഉൾക്കൊള്ളിച്ചാണ് നിർമ്മാണം. രാമായണവും മഹാഭാരതവുമെല്ലാം പരാമർശിക്കുന്ന കൊത്തുപണികൾക്കൊപ്പം അറബ് ചിഹ്നങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. നൂറ് കണക്കിന് തൊഴിലാളികളാണ് ഒരേ സമയം ക്ഷേത്രത്തിന്റ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരി 14ന് നടക്കുന്ന ക്ഷേത്ര സമർപ്പണ ചടങ്ങുകൾക്ക് മഹന്ത് സ്വാമി മഹാരാജ് നേതൃത്വം വഹിക്കും.

ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും അന്ന് പ്രവേശനം അനുവദിക്കുക. ഫെബ്രുവരി 18 മുതലായിരിക്കും എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുക. ക്ഷേത്ര സമർപ്പണ ചടങ്ങ് ഇന്ത്യൻ മൂല്യങ്ങളുടെയും കലകളുടെയും യു.ഇ സംസ്‌കാരത്തിന്റെയും ഉത്സവമാക്കി മാറ്റുമെന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു.

WEB DESK
Next Story
Share it