അല്‍ഐനില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സേവനം
അല്‍ ഐനില്‍ നിന്ന് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പോകുന്ന യാത്രക്കാര്‍ക്കായി സിറ്റി ചെക്ക് ഇന്‍ സൗകര്യം. അല്‍ ഐന്‍ കുവൈത്താത്തിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാളിലാണ് ഈ സൗകര്യം ആരംഭിച്ചത്. യാത്ര പുറപ്പെടുന്നതിന്റെ ഏഴു മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ മുമ്പുവരെ ഈ കേന്ദ്രത്തില്‍ ബാഗേജ് സ്വീകരിച്ച് ബോര്‍ഡിങ് കാര്‍ഡ് നല്‍കും. മുറാഫിക് ഏവിയേഷന്‍ സര്‍വിസിന്റെ കീഴില്‍ ആരംഭിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തിക്കുക.
ഇത്തിഹാദ് എയര്‍വേസ്, എയര്‍ അറേബ്യ, വിസ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇപ്പോള്‍ സിറ്റി ചെക്ക് ഇന്‍ സൗകര്യമുള്ളത്. അബൂദബി മീന തുറമുഖത്തെ ക്രൂയിസ് ടെര്‍മിനലില്‍ 24 മണിക്കൂറും മുസ്സഫ ഷാബിയ പതിനൊന്നിലെ സിറ്റി ടെര്‍മിനലില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയും യാസ് മാളിലെ ഫെരാരി വേള്‍ഡ് എന്ട്രന്സില് രാവിലെ 10 മുതല്‍ രാത്രി 10 വരെയും പ്രവര്‍ത്തിക്കും.
ബാഗേജുകള്‍ നല്കി ബോര്‍ഡിങ് പാസ് എടുക്കുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെത്തി നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കാതെ നേരിട്ട് എമിഗ്രേഷന്‍ വിഭാഗത്തിലേക്ക് പോകാം എന്നതാണ് സിറ്റി ചെക്ക് ഇന്‍ സേവനത്തിന്റെ ഗുണം. മുതിര്‍ന്നവര്‍ക്ക് 35 ദിര്‍ഹവും കുട്ടികള്‍ക്ക് 25 ദിര്‍ഹവുമാണ് ചെക്ക് ഇന്‍ സേവനത്തിനുള്ള നിരക്ക്. ഫോണ്‍: 800 667 2347.