Begin typing your search...

അജ്മാനിൽ ബിസിനസ് രംഗം വളർച്ചയിൽ ; ലൈസൻസുകളുടെ എണ്ണത്തിൽ വർധന

അജ്മാനിൽ ബിസിനസ് രംഗം വളർച്ചയിൽ ; ലൈസൻസുകളുടെ എണ്ണത്തിൽ വർധന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബി​സി​ന​സ് കോ​ൺ​ഫി​ഡ​ൻ​സ് ഇ​ൻ​ഡ​ക്സി​ൽ (ബി.​സി.​ഐ) വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി അ​ജ്മാ​ൻ. 2024ൽ ​അ​ജ്മാ​ൻ ബി​സി​ന​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ ഉ​യ​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഈ ​കാ​ല​യ​ള​വി​ല്‍ സാ​മ്പ​ത്തി​ക ലൈ​സ​ൻ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​യി. അ​ജ്മാ​ൻ സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പി​ന്‍റെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​ല​വി​ൽ ബി​സി​ന​സ് കോ​ൺ​ഫി​ഡ​ൻ​സ് ഇ​ൻ​ഡ​ക്സി​ൽ 135 പോ​യ​ന്റി​ലെ​ത്തി​യി​ട്ടു​ണ്ട്.

ഇ​ത് വി​വി​ധ മേ​ഖ​ല​ക​ളി​ൽ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ​യും അ​വ​സ​ര​ങ്ങ​ളെ​യും കു​റി​ച്ച് ക​മ്പ​നി​ക​ളി​ലും നി​ക്ഷേ​പ​ക​രി​ലും ശ​ക്ത​മാ​യ ശു​ഭാ​പ്തി​വി​ശ്വാ​സം നി​ല​നി​ൽ​ക്കു​ന്ന​താ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ജ്മാ​നി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല ഏ​റ്റ​വും ആ​ത്മ​വി​ശ്വാ​സ​മു​ള്ള വ്യ​വ​സാ​യ​മാ​യി വേ​റി​ട്ടു​നി​ൽ​ക്കു​ന്നു.

വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യാ​ണ്​ പു​തി​യ​തും പു​തു​ക്കി​യ​തു​മാ​യ സാ​മ്പ​ത്തി​ക ലൈ​സ​ൻ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്. വ്യാ​വ​സാ​യി​ക ലൈ​സ​ൻ​സു​ക​ളി​ൽ 28 ശ​ത​മാ​ന​വും വാ​ണി​ജ്യ ലൈ​സ​ൻ​സു​ക​ളി​ൽ 25 ശ​ത​മാ​ന​വും പ്ര​ഫ​ഷ​ന​ൽ ലൈ​സ​ൻ​സു​ക​ളി​ൽ ഒ​മ്പ​ത് ശ​ത​മാ​ന​വും വ​ള​ർ​ച്ച കൈ​വ​രി​ച്ചു. ഇ​ത് 2024ൽ ​ന​ൽ​കി​യ ലൈ​സ​ൻ​സു​ക​ളി​ൽ മൊ​ത്ത​ത്തി​ൽ 16 ശ​ത​മാ​നം വ​ർ​ധ​ന​ക്ക് കാ​ര​ണ​മാ​യി. 2024ൽ ​പു​തു​ക്കി​യ ലൈ​സ​ൻ​സു​ക​ളു​ടെ എ​ണ്ണം ആ​കെ 1.31 ല​ക്ഷ​മാ​യി. ഇ​ത് 2023നെ ​അ​പേ​ക്ഷി​ച്ച് 10 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

WEB DESK
Next Story
Share it