Begin typing your search...
കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാകണം; ദുബൈയിൽ വുസൂൽ മുദ്ര നിർബന്ധമാക്കി
കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കാൻ വുസൂൽ മുദ്ര നിർബന്ധമാക്കുന്നു. ദുബൈയിൽ പുതുതായി നിർമിക്കുന്ന എല്ലാ കെട്ടിടങ്ങൾക്കും ഈ മുദ്ര നിർബന്ധമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബൈയിൽ നടക്കുന്ന ആക്‌സസബിലിറ്റീസ് പ്രദർശനത്തിലാണ് ദുബൈ മുനിസിപ്പാലിറ്റി വൂസൂൽ മുദ്ര അവതരിപ്പിച്ചത്. നിശ്ചയദാർഢ്യമുള്ളവർക്കുകൂടി അനുയോജ്യമായ കെട്ടിടങ്ങൾ, എളുപ്പത്തിൽ പ്രവേശിക്കാനാവുന്ന വാതിലുകൾ, എൻട്രി-എക്സിറ്റ് കവാടങ്ങൾ, നടപ്പാതകൾ, ആരോഗ്യ സേവനങ്ങൾ, പ്രത്യേക മുറികൾ, പാർക്കിങ് സ്ഥലങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കിയാൽ മാത്രമേ കെട്ടിടങ്ങൾക്ക് നിർമാണ അനുമതി ലഭിക്കുകയുള്ളൂവെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
Next Story