Begin typing your search...

ബോസ്‌കിന്റെ പ്രവർത്തനം യു.എ.ഇ.യിലേക്കും വ്യാപിപ്പിക്കുന്നു

ബോസ്‌കിന്റെ പ്രവർത്തനം യു.എ.ഇ.യിലേക്കും വ്യാപിപ്പിക്കുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യയിൽ സ്ഥാപനങ്ങൾക്കും വൻകിട കോർപ്പറേറ്റുകൾക്കും ഓഫീസ് കസേരകൾ വിതരണം ചെയ്യുന്ന ബോസ്‌കിന്റെ പ്രവർത്തനം യു.എ.ഇ.യിലേക്കും വ്യാപിപ്പിക്കുന്നു. സജ്ജയിൽ നിർമാണ ഫാക്ടറിയുള്ള ബോസ്‌ക് ഗൾഫ് മേഖലയിലുടനീളം ഉടൻ ഷോറൂമുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി ഉടമകൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ബോസ്‌കിന്റെ പ്രവർത്തനം യു.എ.ഇ.യിലേക്കും വ്യാപിപ്പിക്കുന്നുആദ്യഘട്ടത്തിൽ ദുബായ് അൽഖൂസ് ഫോർ ബി സ്ട്രീറ്റിലാണ് വെയർഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച വൈകീട്ട് ആറരയ്ക്ക് നടക്കും. അന്നേദിവസം സ്ഥാപനത്തിന്റെ എക്സ്‌ക്ലൂസീവ് ഉത്പന്നങ്ങൾ പുറത്തിറക്കും. ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നൽകുക എന്നതിനൊപ്പം കൂടുതൽ പേർക്ക് ജോലി നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം വ്യാപിപ്പിക്കുന്നതെന്ന് ബോസ്‌ക് മാനേജിങ് ഡയറക്ടർ ഷാഹുൽ ഹമീദ് പറഞ്ഞു.

ഇതിനകം ഇന്ത്യയിലുടനീളം ജനപ്രീതിയും വിശ്വാസവും നേടിക്കഴിഞ്ഞ സ്ഥാപനമാണ് ബോസ്‌ക്. ഇന്ത്യയിൽ ഏഴ് സെന്ററുകളും രണ്ട് ഫാക്ടറികളും നിലവിലുണ്ട്. ലോകമെമ്പാടുമുള്ള കോർപ്പറേറ്റ് ഫർണിച്ചറുകളിൽ മുൻനിര ബ്രാൻഡാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബോസ്‌ക് ഡയറക്ടറും സി.ഇ.ഒ.യുമായ ജാസിം സയ്യിദ് മൊഹിദീന വ്യക്തമാക്കി. ഡയറക്ടർ ആൻഡ് സി.ഒ.ഒ. തൻവീർ റയ്യാൻ, ഡയറക്ടർ ആൻഡ് ഹെഡ് ഓഫ് എൻജിനിയറിങ് ഷാനൂസ് എം.കെ, കല്ലട ഫുഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ അയൂബ് കല്ലട എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Aishwarya
Next Story
Share it