Begin typing your search...

മഴക്കെടുതിയിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം; ദുരന്ത ബാധിതരെ സഹായിക്കണം , നിർദേശം നൽകി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

മഴക്കെടുതിയിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം; ദുരന്ത ബാധിതരെ സഹായിക്കണം , നിർദേശം നൽകി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മ​ഴ​ക്കെ​ടു​തി​യി​ൽ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി യു.​എ.​ഇ ​പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. രാ​ജ്യ​ത്ത്​ ഏ​ഴ​ര പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ഴ​ക്ക്​ സാ​ക്ഷ്യം​വ​ഹി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്ക്​ പ്ര​സി​ഡ​ന്‍റ്​ ആ​ഹ്വാ​നം ചെ​യ്ത​ത്.തി​ക​ച്ചും പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യി​ലും ഉ​ത്ത​ര​വാ​ദി​ത്ത

ബോ​ധ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച ജ​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. രാ​ജ്യ​ത്ത്​ മ​ഴ​ക്കെ​ടു​തി​യു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക്​ സം​ഭ​വി​ച്ച കേ​ടു​പാ​ടു​ക​ൾ പ​ഠി​ക്കാ​നും പ​രി​ഹ​രി​ക്കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ദു​രി​തം ബാ​ധി​ച്ച എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്നും അ​വ​രെ പ്രാ​ദേ​ശി​ക അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ച്ച്​ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും പ്ര​ക​ടി​പ്പി​ച്ച സ്​​നേ​ഹ​വും ഐ​ക്യ​വും അ​വ​ബോ​ധ​വും പ​രാ​മ​ർ​ശി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തൂ​മും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു. പ്ര​തി​സ​ന്ധി​ക​ളാ​ണ്​ സ​മൂ​ഹ​ങ്ങ​ളു​ടെ​യും രാ​ജ്യ​ങ്ങ​ളു​ടെ​യും ശ​ക്തി വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ദൈ​വം യു.​എ.​ഇ​യെ​യും സ​മൂ​ഹ​ത്തെ​യും ര​ക്ഷി​ക്ക​ട്ടെ. അ​തി​ന്‍റെ മ​ഹ​ത്വ​വും അ​ഭി​മാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ർ​ത്ത​ട്ടെ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്ത്​ പെ​യ്ത മ​ഴ 75 വ​ർ​ഷ​ത്തെ എ​ല്ലാ റെ​ക്കോ​ഡു​ക​ളും ത​ക​ർ​ത്ത​താ​ണെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്ത്​ മ​ഴ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ആ​രം​ഭി​ച്ച 1949ന്​ ​ശേ​ഷം ഇ​ത്ര​യും വ​ലി​യ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്​ അ​ൽ​ഐ​നി​ലെ ഖ​തം അ​ൽ ശ​ക്​​ല പ്ര​ദേ​ശ​ത്താ​ണ്. ഇ​വി​ടെ മ​ഴ 254 മി.​മീ​റ്റ​റാ​ണ്​ ഒ​രു ദി​വ​സ​ത്തി​നി​ടെ പെ​യ്ത​ത്.

ഈ​വ​ർ​ഷം നേ​ര​ത്തേ​യും ശ​ക്ത​മാ​യ മ​ഴ പ​ല സ്ഥ​ല​ങ്ങ​ളി​ലും ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും രാ​ജ്യ​ത്തൊ​ന്ന​ട​ങ്കം ബാ​ധി​ച്ചി​രു​ന്നി​ല്ല. പേ​മാ​രി​ക്കു​ശേ​ഷം അ​തി​വേ​ഗ​ത്തി​ലാ​ണ്​ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ എ​ല്ലാ എ​മി​റേ​റ്റി​ലും ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന്​ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

WEB DESK
Next Story
Share it