Begin typing your search...

ലോകമെമ്പാടും ഇന്റര്‍നെറ്റ് സേവനം തടസപ്പെടും;വാർത്ത നിഷേധിച്ച് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് അതോറിറ്റി

ലോകമെമ്പാടും ഇന്റര്‍നെറ്റ് സേവനം തടസപ്പെടും;വാർത്ത നിഷേധിച്ച് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് അതോറിറ്റി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഈ മാസം 11-ാം തീയതി ലോകമെമ്പാടും ഇന്റർനെറ്റ് സേവനം തടസപ്പെടുമെന്ന പ്രചരണങ്ങൾ യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി നിക്ഷേധിച്ചു. ഇത്തരം വാർത്തകൾ വ്യാജമാണെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ കൃത്രിമമായി നിർമിച്ചതാണെന്നും അതോറിറ്റി അറിയിച്ചു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ഈ മാസം 11-ാം തീയതി പരിമിതമായ സമയത്തേക്ക് ലോകമെമ്പാടും ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുമെന്ന് പറയുന്നത്. ഒരു ജനപ്രിയ ചാനലിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ കൃത്രിമമായി സൃഷ്ടിച്ചതാണ്. ചാനലിലെ ജനപ്രിയ വാർത്താ പരിപാടിയിലെ ദൃശ്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീഡിയോ കൃത്രിമമാണെന്ന് അറബ് മാധ്യമങ്ങൾ വെളിപ്പെടുത്തിയതായും ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.

2018ൽ സംപ്രേഷണം ചെയ്ത യഥാർത്ഥ എപ്പിസോഡ് എഡിറ്റ് ചെയ്താണ് വ്യാജ പ്രചാരണം. വാർത്താ അവതാരകർ മറ്റ് ചില പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന വീഡിയോയിൽ ഇന്റർനെറ്റ് തടസ്സത്തെക്കുറിച്ചുള്ള വ്യാജ ഓഡിയോ കൂട്ടിച്ചേർക്കുകയായിരുന്നു. അനാവശ്യമായ ആശങ്കകൾ ഒഴിവാക്കുന്നതിന് കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും അതോറിറ്റി സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

WEB DESK
Next Story
Share it