Begin typing your search...
ഏഷ്യൻ ഗെയിംസ്; യു.എ.ഇക്ക് രണ്ടാം സ്വർണം
ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ യു.എ.ഇക്ക് രണ്ടാം സ്വർണം. വ്യാഴാഴ്ച നടന്ന ജിയു ജിത്സുവിൽ യു.എ.ഇ താരം ഖാലിദ് അൽ ഷെഹ്ഹി ആണ് സ്വർണം നേടിയത്. ഇതടക്കം മൂന്ന് മെഡലുകളാണ് യു.എ.ഇ വ്യാഴാഴ്ച സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന ജിയു ജിത്സു 48 കിലോഗ്രാം വിഭാഗത്തിൽ യു.എ.ഇയുടെ ബൽകിസ് അൽ ഹഷ്മിയും സ്വർണം നേടിയിരുന്നു.ബുധനാഴ്ച ജംപിങ് മത്സരത്തിൽ കുതിര ടീം വെങ്കല മെഡലും നേടിയിരുന്നു. ഇതോടെ യു.എ.ഇയുടെ ആകെ മെഡലുകളുടെ എണ്ണം 11 ആയി.
Next Story