ലൂവർ അബുദാബി: ആർട്ട് ഹിയർ 2023 പ്രദർശനം നവംബർ 21 മുതൽ ആരംഭിക്കും
ലൂവർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുന്ന ആർട്ട് ഹിയർ 2023 പ്രദർശനം നവംബർ 21 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2023 ഓഗസ്റ്റ് 2-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
.@LouvreAbuDhabi will host the Art Here 2023 from 21 November 2023 until February 2024, in partnership with Swiss watchmaking brand Richard Mille. The exhibition will showcase artwork by artists shortlisted for the 3rd Richard Mille Art Prize. pic.twitter.com/KmUd4AKBvP
— مكتب أبوظبي الإعلامي (@ADMediaOffice) August 2, 2023
സ്വിസ്സ് വാച്ച് നിർമ്മാതാക്കളായ റിച്ചാർഡ് മിലുമായി സഹകരിച്ചാണ് ലൂവർ അബുദാബി ഈ പ്രദർശനം ഒരുക്കുന്നത്. ഈ പ്രദർശനം 2023 നവംബർ 21 മുതൽ 2024 ഫെബ്രുവരി വരെ നീണ്ട് നിൽക്കും. മൂന്നാമത് റിച്ചാർഡ് മിൽ ആർട്ട് പ്രൈസിന് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ള കലാകാരന്മാരുടെ കലാരൂപങ്ങളാണ് ഈ എക്‌സിബിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.