Begin typing your search...

കുവൈത്ത് അമീറിന് അബൂദാബിയിൽ ഊഷ്മള സ്വീകരണം

കുവൈത്ത് അമീറിന് അബൂദാബിയിൽ ഊഷ്മള സ്വീകരണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും പ്ര​തി​നി​ധി സം​ഘ​വും അ​ബൂ​ദ​ബി​യി​ലെ​ത്തി. അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​മീ​റി​നെ യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്​​യാ​ൻ സ്വീ​ക​രി​ച്ചു. യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് അൽ ന​ഹ്​​യാ​നും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി.

തു​ട​ർ​ന്ന്​ യു.​എ.​ഇ പ്ര​സി​ഡ​ൻ​ഷ്യ​ൽ പാ​ല​സാ​യ ഖ​സ​ർ അ​ൽ വ​ത​നി​ൽ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ഒ​രു​ക്കി. കൊ​ട്ടാ​ര​ത്തി​ലേ​ക്കു​ള്ള പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ കു​വൈ​ത്ത്, യു.​എ.​ഇ പ​താ​ക​ക​ൾ വീ​ശി അ​ഭി​വാ​ദ്യം ചെ​യ്തു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ദേ​ശീ​യ​ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചു. ആ​ദ​ര​സൂ​ച​ക​മാ​യി യു.​എ.​ഇ​യു​ടെ ‘സാ​യി​ദ് ഓ​ഡ​ർ’ കു​വൈ​ത്ത് അ​മീ​റി​ന് യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് സ​മ്മാ​നി​ച്ചു.

യു.​എ.​ഇ​യു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി, സ്ഥി​ര​ത, അ​ഭി​വൃ​ദ്ധി, ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ എ​ന്നി​വ​യെ മാ​നി​ച്ച് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദി​ന് കു​വൈ​ത്ത് അ​മീ​ർ ‘മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഓ​ർ​ഡ​ർ’ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.

WEB DESK
Next Story
Share it