Begin typing your search...

എയർ അറേബ്യക്ക് 120 കോടി ദിർഹം ലാഭം

എയർ അറേബ്യക്ക് 120 കോടി ദിർഹം ലാഭം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എയർ അറേബ്യക്ക് 2022ൽ 120 കോടി ദിർഹം ലാഭമുണ്ടായെന്ന് വാർഷിക റിപ്പോർട്ട്. യാത്രക്കാരുടെ എണ്ണവും ഏതാണ്ട് ഇരട്ടിയായി. 2021ൽ 72 കോടി ദിർഹമായിരുന്നു എയർ അറേബ്യയുടെ അറ്റാദായം. എയർലൈൻ വിറ്റുവരവ് 520 കോടി ദിർഹത്തിലെത്തി. 2021ൽ 320 കോടി ദിർഹമായിരുന്നു.

കൊവിഡ് കാലത്തിന് മുമ്പുളള നിലവാരത്തേക്കാൾ കൂടുതലായി യാത്രക്കാരുടെ എണ്ണം. യുഎഇ, മൊറോക്കോ, ഈജിപ്ത്, അർമേനിയദ പാകിസ്ഥാൻ എന്നിവിടങ്ങളിലെ ഏഴ് കേന്ദ്രങ്ങളിൽ നിന്ന് 2022ൽ എയർ അറേബ്യ 1.28 കോടിയിലധികം യാത്രക്കാർക്ക് സേവനം നൽകി. 2021ലെ 68 ലക്ഷം യാത്രക്കാരെ അപേക്ഷിച്ച് 90 ശതമാനം വർധനവ്. ഓഹരി മൂലധനത്തിന്റെ 15 ശതമാനം ലാഭവിഹിതം വിതരണം ചെയ്യാൻ ഡയറക്ടർ ബോർഡ് നിർദേശിച്ചിട്ടുണ്ട്.

Ammu
Next Story
Share it