Begin typing your search...

യുഎഇ - ഇന്ത്യ സെക്ടറുകളിൽ 129 ദിർഹത്തിന് ടിക്കറ്റ്, നിരക്കിളവുമായി എയർ അറേബ്യ

യുഎഇ - ഇന്ത്യ സെക്ടറുകളിൽ 129 ദിർഹത്തിന് ടിക്കറ്റ്, നിരക്കിളവുമായി എയർ അറേബ്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇയിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ വിവിധ സെക്ടറുകളിലേക്ക് 129 ദിർഹം വീതം മാത്രം ഈടാക്കി 5 ലക്ഷം വിമാന ടിക്കറ്റുകൾ നൽകുമെന്ന് എയർ അറേബ്യ പ്രഖ്യാപിച്ചു. ഈ മാസം 20ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് അടുത്ത മാർച്ച് 1 മുതൽ ഒക്ടോബർ 25 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാം. സ്‌കൂൾ അവധിക്കാലത്തെ യാത്രകൾക്ക് നിരക്കിളവ് പ്രയോജനകരമായേക്കും.

എയർ അറേബ്യയുടെ ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ ഇളവ് ബാധകമാണെന്ന് എയർ അറേബ്യ അറിയിച്ചു. മുംബൈ, ഡൽഹി, അഹമ്മദാബാദ്, ജയ്പുർ, നാഗ്പുർ, കൊൽക്കത്ത, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയവയാണ് ഇളവ് ലഭിക്കുന്ന മറ്റ് ഇന്ത്യൻ സെക്ടറുകൾ.

വിവിധ രാജ്യങ്ങളിലേക്കായി ഇരുനൂറോളം സർവീസുകളാണ് എയർ അറേബ്യ നടത്തിവരുന്നത്. ഓരോ സെക്ടറുകളിലെയും നിശ്ചിത ശതമാനം ടിക്കറ്റുകൾക്കാണ് ഇളവ്.

WEB DESK
Next Story
Share it