Begin typing your search...

ഗാസയിലേക്കുള്ള സഹായ വസ്തുക്കൾ തടഞ്ഞു ; ശക്തമായി അപലപിച്ച് യുഎഇ

ഗാസയിലേക്കുള്ള സഹായ വസ്തുക്കൾ തടഞ്ഞു ; ശക്തമായി അപലപിച്ച് യുഎഇ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗാസ്സ​യി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യ വ​സ്തു​ക്ക​ൾ ത​ട​യു​ന്ന​തും അ​ന്താ​രാ​ഷ്ട്ര സ​ന്ന​ദ്ധ സം​ഘ​ത്തി​ന്‍റെ​ കേ​ന്ദ്ര​ത്തി​ന്​ നേ​രെ ന​ട​ന്ന അ​ക്ര​മ​വും അ​പ​ല​പ​നീ​യ​മെ​ന്ന് യു.​എ.​ഇ. ജീ​വ​കാ​രു​ണ്യ സം​വി​ധാ​ന​ങ്ങ​ളു​ടെ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​നം കൂ​ടി​യാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ജ​റൂ​സ​ല​മി​ലെ ‘യു​ന​ർ​വ’ കേ​ന്ദ്ര​ത്തി​നും ജോ​ർ​ഡ​നി​ൽ നി​ന്നും ഗാസ്സ​യി​ലേ​ക്ക​യ​ച്ച സ​ഹാ​യ ട്ര​ക്കു​ക​ൾ​ക്ക്​ നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യു.​എ.​ഇ​യു​ടെ പ്ര​തി​ക​ര​ണം.

ജൂ​ത കു​ടി​യേ​റ്റ​ക്കാ​രാ​ണ് ജോ​ർ​ഡ​ൻ സ​ഹാ​യ ട്ര​ക്കു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ധി​നി​വി​ഷ്ട ജ​റൂ​സ​ല​മി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്ന ‘യു​ന​ർ​വ’​യു​ടെ ആ​സ്ഥാ​ന കേ​ന്ദ്ര​ത്തി​നു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ്. ര​ണ്ട് ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഇ​സ്രാ​യേ​ലി​നു ത​ന്നെ​യാ​ണെ​ന്ന് യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​വ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണം. നീ​ണ്ട​കാ​ല​മാ​യി തു​ട​രു​ന്ന യു​ദ്ധ​ത്തിന്റെ ഇ​ര​ക​ളാ​യി മാ​റി​യ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സാ​ന്ത്വ​നം പ​ക​രാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ‘യു​ന​ർ​വ’ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ദു​രി​ത​ബാ​ധി​ത​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ ജോ​ർ​ദാ​ൻ ന​ട​ത്തു​ന്ന സ​ഹാ​യ​വി​ത​ര​ണം ത​ട​ഞ്ഞതും ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും യു.​എ.​ഇ വി​ല​യി​രു​ത്തി.

ഗാസ്സ​യി​ൽ അ​ട​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ അ​നി​വാ​ര്യ​മാ​ണ്. സാ​ധാ​ര​ണ​ക്കാ​രെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ളെ​യും ല​ക്ഷ്യം വെ​ച്ചു കൊ​ണ്ടു​ള്ള ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ഇ​സ്രാ​യേ​ൽ പി​ൻ​മാ​റ​ണം. ഗാസ്സ​യി​ലേ​ക്ക് ത​ട​സം കൂ​ടാ​തെ സ​ഹാ​യം ഉ​റ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​മാ​ണെ​ന്നും പ്ര​സ്താ​വ​ന വ്യ​ക്ത​മാ​ക്കി.

WEB DESK
Next Story
Share it