അബുദാബി പോലീസ് ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം പുറത്തിറക്കി
അബുദാബിയിൽ നടന്ന് കൊണ്ടിരിക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിൽ വെച്ച് അബുദാബി പോലീസ് തങ്ങളുടെ പുതിയ ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം അവതരിപ്പിച്ചു. അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ വെച്ച് നവംബർ 14 മുതൽ 16 വരെയാണ് ഗ്ലോബൽ മീഡിയ കോൺഗ്രസ് സംഘടിപ്പിക്കുന്നത്. മാധ്യമ വ്യവസായ മേഖലയുടെ ഭാവിയെക്കുറിച്ച് വെളിച്ചം നൽകുന്നതാണ് എമിറേറ്റ്‌സ് ന്യൂസ് ഏജൻസി ഒരുക്കുന്ന ഈ കോൺഫെറൻസ്.
#أخبارنا | #شرطة_أبوظبي تدشن "دورية ربدان ون" ضمن مشاركتها في الكونغرس العالمي للإعلام.
— شرطة أبوظبي (@ADPoliceHQ) November 14, 2023
التفاصيل:https://t.co/odkGzdAWPA@wamnews@gmediacongress @adnecgroup #الكونغرس_العالمي_للإعلام
#GlobalMediaCongress pic.twitter.com/OdoxYv6sYn
'റബ്ദാൻ വൺ പെട്രോൾ' എന്ന പേരിലാണ് ഈ ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം പുറത്തിറക്കിയിരിക്കുന്നത്. 'മേഡ് ഇൻ അബുദാബി' പദ്ധതിയുടെ ഭാഗമായി അബുദാബിയിൽ നിർമ്മിച്ചതാണ് ഈ വാഹനം. 'റബ്ദാൻ വൺ' ബ്രാൻഡിന്റെ നിർമ്മാതാക്കളായ NWTN എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്. ഖലീഫ ഇൻഡസ്ട്രിയൽ സോൺ, അബുദാബിയിലെ (KIZAD) നിർമ്മാണ യൂണിറ്റിൽ വെച്ചാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്.
രണ്ട് ടർബൈനുകളാൽ പ്രവർത്തിക്കുന്ന 510 കിലോവാട്ട് ശേഷിയുള്ള ഒരു പവർ സ്റ്റേഷനാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പൂർണ്ണമായും ചാർജ്ജ് ചെയ്ത ഈ വാഹനത്തിന് 860 കിലോമീറ്റർ സഞ്ചരിക്കാവുന്നതാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നതിന് ഈ വാഹനം 4.5 സെക്കൻഡ് സമയം മാത്രമാണ് എടുക്കുന്നത്.