അബുദാബിയിൽ വാഹനങ്ങളുടെ ടയറുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രചാരണ പരിപാടികളുമായി പോലീസ്
എമിറേറ്റിലെ ഡ്രൈവർമാർക്കിടയിൽ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ സംബന്ധിച്ച അവബോധം വളർത്തുന്നതിനായുള്ള പ്രത്യേക പ്രചാരണ പരിപാടികൾക്ക് അബുദാബി പോലീസ് തുടക്കം കുറിച്ചു. വേനൽക്കാല സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നൽകുന്നത് ലക്ഷ്യമിട്ട് അബുദാബി പോലീസ് സംഘടിപ്പിക്കുന്ന സേഫ് സമ്മർ ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ പ്രചാരണ പരിപാടികൾ നടത്തുന്നത്. തങ്ങളുടെ വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതിന്റെ പ്രാധാന്യം ഡ്രൈവർമാർക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനാണ് ഈ പ്രചാരണ പരിപാടിയിലൂടെ പോലീസ് ലക്ഷ്യമിടുന്നത്.
ഇതിനായി വാഹനങ്ങളിലെ ടയറുകൾ കാലാവധി കഴിഞ്ഞതും, തേയ്മാനം ഉള്ളതും അല്ലെന്ന് ഉറപ്പാക്കാൻ പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. വേനൽക്കാലത്ത് വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങളുടെ ഭാഗമായാണിത്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടയറുകൾ പഴകിയതും, കേടുപാടുകൾ ഉള്ളതും അല്ലെന്ന് ഉറപ്പിക്കാനും, കൃത്യമായ അളവിൽ കാറ്റ് നിറച്ചിട്ടുണ്ടെന്ന് നിരന്തരം പരിശോധിച്ചുറപ്പിക്കാനും അബുദാബി പോലീസ് ആവർത്തിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.
സേഫ് സമ്മർ ക്യാമ്പയിനിന്റെ നാലാമത് പതിപ്പിന് അബുദാബി പോലീസ് 2023 ജൂലൈ അവസാനത്തിൽ തുടക്കമിട്ടിരുന്നു. പൊതുജനങ്ങൾക്കിടയിൽ വേനൽക്കാലത്ത് കൈക്കൊള്ളേണ്ട സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് അവബോധം വളർത്തുന്നതിനായാണ് അബുദാബി പോലീസ് ഇത്തരം ഒരു പ്രചാരണ പരിപാടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി വേനലവധിക്കാല യാത്രകൾക്ക് മുൻപായി തങ്ങളുടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കാൻ എമിറേറ്റിലെ നിവാസികളോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തിരുന്നു.
شرطة أبوظبي، بالتعاون مع شركاء حملة "صيّف بأمان"، تواصل جهودها لرفع وعي السائقين بأهمية التأكُّد من سلامة إطارات مركباتهم وصلاحيتها للسير، دعماً لجهود تعزيز القيادة الآمنة على الطرقات، والحفاظ على الأرواح والممتلكات في الإمارة. pic.twitter.com/TkAkuYOIm6
— مكتب أبوظبي الإعلامي (@ADMediaOffice) August 7, 2023