Begin typing your search...
ടാക്‌സികളിൽ ഘടിപ്പിച്ചിട്ടുള്ള സ്മാർട്ട് സ്‌ക്രീനുകളിലൂടെ ബോധവത്കരണ സന്ദേശങ്ങളുമായി അബുദാബി പോലീസ്
എമിറേറ്റിലെ ടാക്‌സികളുടെ മുകളിൽ ഘടിപ്പിച്ചിട്ടുള്ള സ്മാർട്ട് സ്‌ക്രീനുകളിലൂടെ ബോധവത്കരണ സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യുന്ന നടപടികൾ ആരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്ററുമായി (ITC) സഹകരിച്ചാണ് പോലീസ് ഈ നടപടി ആരംഭിച്ചിരിക്കുന്നത്. ടാക്‌സി വാഹനങ്ങൾക്കായി ITC അടുത്തിടെ പുറത്തിറക്കിയ സ്മാർട്ട് ബിൽബോർഡ്‌സ് പദ്ധതിയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.
#أخبارنا | #شرطة_أبوظبي تبث "حملاتها التوعوية" عبر اللوحات الذكية على مركبات الأجرة
— شرطة أبوظبي (@ADPoliceHQ) October 13, 2023
التفاصيل :https://t.co/mSZeBGnBoo pic.twitter.com/HVSRzwLPq7
പൊതുജനങ്ങൾക്കിടയിലേക്ക് അവബോധ സന്ദേശങ്ങൾ പരമാവധി എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടർ മേജർ മുഹമ്മദ് അലി അൽ മുഹൈരി വ്യക്തമാക്കി.
Next Story