Begin typing your search...

ജിദ്ദയിൽ ജീവിക്കാൻ ചെലവേറും; സൗദിയിലെ വിവിധ നഗരങ്ങളിലെ കെട്ടിട വാടക അറിയാം

ജിദ്ദയിൽ ജീവിക്കാൻ ചെലവേറും; സൗദിയിലെ വിവിധ നഗരങ്ങളിലെ കെട്ടിട വാടക അറിയാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദി അറേബ്യയിൽ കെട്ടിട വാടക ഇനത്തിൽ ഏറ്റവും കൂടുതൽ തുക ഈടാക്കുന്നത് ജിദ്ദയിൽ. 2022ലെ കണക്കുകൾ പ്രകാരം ചെറിയ അപ്പാർട്ടുമെന്റുകൾക്കും വില്ലകൾക്കുമുള്ള ഏറ്റവും ഉയർന്ന ശരാശരി വാടക രേഖപ്പെടുത്തിയത് ജിദ്ദ നഗരത്തിലാണ്. ജിദ്ദയിലെ ഒരു അപ്പാർട്ട്മെന്റിന് ശരാശരി വാടക 20,971 റിയാലും വില്ലയ്ക്ക് 68,768 റിയാലും ആണ്.

അതേസമയം, 'എജാർ' പ്ലാറ്റ്‌ഫോമിലെ വാടക സൂചിക അനുസരിച്ച് റിയാദിലെ ശരാശരി അപ്പാർട്ട്‌മെന്റ് വാടക 18,543 റിയാലും ശരാശരി തറ വാടക 29,161 റിയാലും ശരാശരി വില്ല വാടക 58,650 റിയാലും ആണ്. മക്കയിലെ അറ്റാച്ച്ഡ് അപ്പാർട്ട്‌മെന്റിന്റെ ശരാശരി വാടക 15,329 റിയാലാണ്. ശരാശരി തറ വാടക 20,817 റിയാലും വില്ലയുടെ വാടക 31,954 റിയാലും ആണ്. മദീനയിൽ ഒരു ചെറിയ അപ്പാർട്ട്മെന്റിന്റെ ശരാശരി വാടക 14,472 റിയാലാണ്. ഒരു വില്ലയുടെ ശരാശരി വാടക 38,987 റിയാലും.

ബുറൈദ നഗരത്തിലെ ഒരു ചെറിയ അപ്പാർട്ട്മെന്റിന്റെയും അറ്റാച്ച്ഡ് അപ്പാർട്ട്മെന്റിന്റെയും ശരാശരി വാടക 9,573 റിയാലും ശരാശരി തറ വാടക 14,921 റിയാലും ശരാശരി വില്ല വാടക 24,245 റിയാലും ആണെന്നു പ്ലാറ്റ്ഫോം വ്യക്തമാക്കുന്നു. അൽഅഹ്‌സയിൽ, ഒരു ചെറിയ അപ്പാർട്ട്‌മെന്റിന്റെയോ അറ്റാച്ച്ഡ് അപ്പാർട്ട്‌മെന്റിന്റെയോ ശരാശരി വാടക 11,785 റിയാലായി കണക്കാക്കപ്പെടുന്നു. ശരാശരി തറ വാടക 17,254 ആണ്. ഒരു വില്ലയുടെ ശരാശരി വാടക 21,983 റിയാലാണ്.

കിഴക്കൻ സൗദി അറേബ്യയിലെ ദമാമിൽ, ഒരു ചെറിയ അപ്പാർട്ട്‌മെന്റിന്റെയോ അറ്റാച്ച്ഡ് അപ്പാർട്ട്‌മെന്റിന്റെയോ ശരാശരി വാടക 14,922 റിയാലും ശരാശരി തറ വാടക 27,511 റിയാലും ആണ്. അതേസമയം, വില്ലയുടെ ശരാശരി വാടക 40,060 റിയാലാണ്. ഖോബാർ നഗരത്തിൽ ഒരു ചെറിയ അപ്പാർട്ട്‌മെന്റിന്റെയോ അറ്റാച്ച്ഡ് അപ്പാർട്ട്‌മെന്റിന്റെയോ ശരാശരി വാടക 18,170 റിയാലും തറ വാടക 30,632 റിയാലും വില്ലയുടെ ശരാശരി വാടക 56,426 റിയാലും ആണ്.

ദക്ഷിണ സൗദി അബാഹിൽ, ഒരു ചെറിയ അപ്പാർട്ട്മെന്റിന്റെയോ അറ്റാച്ച്ഡ് അപ്പാർട്ട്മെന്റിന്റെയോ ശരാശരി വാടക 15,867 റിയാലാണ്. തറയുടെ ശരാശരി വാടക 21,329 റിയാലാണ്. ഒരു വില്ലയുടെ ശരാശരി വാടക 36,868 റിയാലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Elizabeth
Next Story
Share it