Begin typing your search...
മിഷൻ ടു സീറോ; അബുദാബിയിൽ പ്ലാസ്റ്റിക്ക് ചാലഞ്ചുമായി സർക്കാർ
പ്ലാസ്റ്റിക്കിനോട് ഗുഡ്‌ബൈ പറയാൻ അബുദാബിയിൽ മിഷൻ ടു സീറോ ഗവൺമെന്റ് ചാലഞ്ച്. ഒറ്റത്തവണ ഉപയോഗിച്ച ശേഷം കളയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായും ഒഴിവാക്കുമെന്നാണ് സർക്കാർ സ്ഥാപനങ്ങൾ പ്രതിജ്ഞ എടുക്കേണ്ടത്. മാർച്ച് അവസാനം വരെ തുടരുന്ന ചാലഞ്ചിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളിലെ ജേതാക്കൾക്ക് അവാർഡ് നൽകും. ഉപയോഗം കുറച്ചതിന്റെ തോത് അനുസരിച്ചായിരിക്കും ജേതാക്കളെ കണ്ടെത്തുക.
ഒരു തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഗ്ലാസ്, കപ്പ്, പ്ലേറ്റ്, കുപ്പി, മൂടി, സ്പൂൺ, കത്തി, സഞ്ചി തുടങ്ങിയവയ്ക്കു പകരം പരിസ്ഥിതിക്ക് ഹാനികരമല്ലാത്തതും ഒന്നിലധികം തവണ ഉപയോഗിക്കാവുന്നതുമായ ബദലുകളും നിർദേശിക്കുന്നു. ഇതുമൂലം ഓരോ സ്ഥാപനങ്ങളും സൃഷ്ടിക്കുന്ന മാലിന്യം കുറയ്ക്കാം. ഇതുവഴി പ്രകൃതിയെ രക്ഷിക്കാമെന്നും ഏജൻസി വ്യക്തമാക്കുന്നു.
Next Story