ശൈഖ് സായിദ് പള്ളിയിൽ ഇനി 24 മണിക്കൂറും പ്രവേശനം
അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ഇനി 24 മണിക്കൂറും പ്രവേശനം. രാത്രികാലങ്ങളിൽ കൂടിസന്ദര്‍ശനം അനുവദിക്കാൻ തീരുമാനിച്ചതോടെയാണിത്. ഇസ്ലാമിക വാസ്തുശിൽപകലയുടെ മികച്ച മാതൃക കൂടിയായ പള്ളിയെ അടുത്തറിയാൻ ഇതുവഴി കൂടുതൽ സഞ്ചാരികൾക്കാകും. നിലവിലെ സമയക്രമത്തിന് പുറമെ രാത്രി 10 മുതല്‍ രാവിലെ 9 വരെയാണ് പുതുതായി സന്ദർശകർക്ക് അനുമതി നൽകിയിരിക്കുന്നത്.
പൂർണ സമയവും പള്ളിയിൽ വന്നുപോകാൻ അവസരം ലഭിക്കുന്നത് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് യു.എ.ഇയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ ഗുണം ചെയ്യും. അബൂദബിയിൽ ട്രാന്‍സിറ്റിൽ എത്തുന്നവർക്കു മാത്രമല്ല, കണക്ഷൻ വിമാനങ്ങൾക്കായുള്ള കാത്തിരിപ്പ് സമയം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കും പള്ളി സന്ദർശിക്കാൻ അവസരം ലഭിക്കും.
രാത്രികാലങ്ങളിൽ കൂടിസന്ദര്‍ശനം അനുവദിച്ചതോടെ പള്ളിയുടെ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളുമൊക്കെ നേരിട്ട് വീക്ഷിക്കാം. ശൈഖ് സായിദ് മസ്ജിദിന്റെ പതിനാറാം വാര്‍ഷിക ഭാഗമായാണ് സൂറ ഈവനിങ് കള്‍ച്ചറല്‍ ടൂര്‍സ് എന്നപേരില്‍ രാത്രിസന്ദര്‍ശനം ആരംഭിച്ചിരിക്കുന്നത്. 14 ഭാഷകളിലായി മൾട്ടിമീഡിയ ഗൈഡ്ഉപകരണംസന്ദര്‍ശകര്‍ക്ക് പ്രയോജനപ്പെടുത്താം. 20 ദിര്‍ഹമാണ് ഒരാള്‍ക്ക്പ്രവേശന ഫീസ്. നടപ്പുവർഷം ആദ്യപകുതിയില്‍ അബൂദബി ശൈഖ് സായിദ് മസ്ജിദ് സന്ദര്‍ശിച്ചത് 33 ലക്ഷത്തിലേറെ പേരാണ്. ഇവരിൽ നാലുലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്.