Begin typing your search...

എണ്ണയിതര ജിഡിപിയിൽ 9.1 ശതമാനത്തിന്റെ വളർച്ച നേടി അബുദാബി

എണ്ണയിതര ജിഡിപിയിൽ 9.1 ശതമാനത്തിന്റെ വളർച്ച നേടി അബുദാബി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക​ഴി​ഞ്ഞ വ​ർ​ഷം എ​ണ്ണ​യി​ത​ര മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ല്‍ (ജി.​ഡി.​പി) അ​ബൂ​ദ​ബി 9.1 ശ​ത​മാ​നം വ​ള​ര്‍ച്ച കൈ​വ​രി​ച്ച​താ​യി അ​ബൂ​ദ​ബി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് കേ​ന്ദ്രം (എ​സ്.​സി​എ.​ഡി) അ​റി​യി​ച്ചു. 2022നെ ​അ​പേ​ക്ഷി​ച്ച് 2023ല്‍ ​എ​ണ്ണ​യി​ത​ര സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ മി​ക​ച്ച പ്ര​ക​ട​നം അ​ബൂ​ദ​ബി​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ലേ​ക്ക് 3.1 ശ​ത​മാ​നം സം​ഭാ​വ​ന ന​ല്‍കി​യെ​ന്നും എ​സ്.​സി.​എ.​ഡി പ​റ​ഞ്ഞു. 2023ല്‍ 1.14 ​ല​ക്ഷം കോ​ടി ദി​ര്‍ഹ​മാ​യി​രു​ന്നു അ​ബൂ​ദ​ബി​യു​ടെ ജി.​ഡി.​പി. ആ​ഗോ​ള വി​പ​ണി ക​ന​ത്ത വെ​ല്ലു​വി​ളി നേ​രി​ടു​മ്പോ​ഴും 10 വ​ര്‍ഷ​ത്തി​നി​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണി​ത്. നി​ര്‍മാ​ണ, സാ​മ്പ​ത്തി​ക, ഇ​ന്‍ഷു​റ​ന്‍സ്, ഗ​താ​ഗ​ത, സാ​മ്പ​ത്തി​ക സം​ഭ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ബൂ​ദ​ബി എ​ണ്ണ​യി​ത​ര സാ​മ്പ​ത്തി​ക​രം​ഗ​ത്ത് വ​ള​ര്‍ച്ച കൈ​വ​രി​ച്ച​ത്.

ജി.​ഡി.​പി​യു​ടെ 53 ശ​ത​മാ​ന​ത്തി​ലേ​റെ​യും ഇ​വ​യാ​ണ് സം​ഭാ​വ​ന ന​ല്‍കി​യ​ത്. 2023ലെ ​നാ​ലാം പാ​ദ​ത്തി​ല്‍ അ​ബൂ​ദ​ബി സാ​മ്പ​ത്തി​ക​രം​ഗം മു​ന്‍വ​ര്‍ഷ​ത്തെ സ​മാ​ന കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 4.1 ശ​ത​മാ​നം വ​ള​ര്‍ച്ച കൈ​വ​രി​ക്കു​ക​യു​ണ്ടാ​യി. കെ​ട്ടി​ട നി​ര്‍മാ​ണ​മേ​ഖ​ല 2022നെ ​അ​പേ​ക്ഷി​ച്ച് 2023ല്‍ 13.1 ​ശ​ത​മാ​നം വ​ള​ര്‍ച്ച​നേ​ടി. ഇ​തോ​ടെ മേ​ഖ​ല​യു​ടെ മൂ​ല്യം 97 ശ​ത​കോ​ടി ദി​ര്‍ഹ​മാ​യി ഉ​യ​ര്‍ന്നു. ഇ​തും 10 വ​ര്‍ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്കാ​ണ്. 2023ല്‍ ​മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ല്‍ നി​ര്‍മാ​ണ​മേ​ഖ​ല​യു​ടെ സം​ഭാ​വ​ന 8.5 ശ​ത​മാ​ന​മാ​ണ്. 101 ശ​ത​കോ​ടി ദി​ര്‍ഹ​മാ​ണ് 2023ല്‍ ​ഉ​ൽ​പാ​ദ​ന മേ​ഖ​ല​യു​ടെ മൂ​ല്യം. ജി.​ഡി.​പി​യു​ടെ 8.8 ശ​ത​മാ​നം ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ല്‍നി​ന്നാ​ണ്. 2022നെ ​അ​പേ​ക്ഷി​ച്ച് 2023ല്‍ ​ജി.​ഡി.​പി​യി​ലേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ സം​ഭാ​വ​ന ന​ല്‍കി​യ മേ​ഖ​ല​യും ഉ​ൽ​പാ​ദ​ന മേ​ഖ​ല​യാ​ണ്.

WEB DESK
Next Story
Share it