ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ കുറഞ്ഞ വേഗപരിധിയിലും താഴെ വാഹനമോടിക്കുന്നവർക്ക് നാളെ മുതൽ പിഴ ചുമത്തും
അബുദാബി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേഗപരിധിയിലും താഴെ വാഹനമോടിക്കുന്നവർക്ക് 2023 മെയ് 1 മുതൽ പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.
2023 ഏപ്രിൽ മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ ഏറ്റവും ഇടത്ത് വശത്തെ രണ്ട് വരികളിൽ പുതിയ കുറഞ്ഞ വേഗപരിധി ഏർപ്പെടുത്തിയിരുന്നു. ഇത് പ്രകാരം, ഈ റോഡിൽ ഇരുവശത്തേക്കും, ഏറ്റവും ഇടത്ത് വശത്തെ രണ്ട് വരികളിൽ, മണിക്കൂറിൽ 120 കിലോമീറ്റർ എന്നത് ഏറ്റവും കുറഞ്ഞ വേഗപരിധിയായി നിശ്ചയിച്ചിട്ടുണ്ട്.
ഇതിലും താഴെയുള്ള വേഗതയിൽ വാഹനമോടിക്കുന്നവർക്ക് മെയ് 1 മുതൽ 400 ദിർഹം പിഴയായി ചുമത്തുന്നതാണെന്ന് അബുദാബി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, വലിയ ചരക്ക് വാഹനങ്ങൾ, കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ എന്നിവ റോഡിലെ വലത് വശത്തുള്ള വരി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ തീരുമാനം. ഈ റോഡിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്റർ (നാല് വരികളിലും) എന്ന രീതിയിൽ തുടരുന്നതാണ്.
#أخبارنا | #شرطة_أبوظبي : 1 مايو التطبيق الفعلي "للسرعة الدُنيا" على طريق الشيخ محمد بن راشد
— شرطة أبوظبي (@ADPoliceHQ) April 27, 2023
التفاصيل :https://t.co/BYSSGIgpgn pic.twitter.com/UIAQ0bEUXG