Begin typing your search...
ഈദുൽ ഫിത്ർ അവധിദിനങ്ങളുമായി ബന്ധപ്പെട്ട് സിവിൽ ഡിഫെൻസ് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി
ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ എമിറേറ്റിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി പാലിക്കേണ്ടതായ ഏതാനം സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അബുദാബി സിവിൽ ഡിഫെൻസ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം, എമിറേറ്റിലെ പൊതുജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
.@CivilDefenceAD has issued prevention and safety guidelines for the Eid Al Fitr holiday, urging community members to adhere to precautionary measures and contribute to further ensuring protection of lives and property in the emirate. pic.twitter.com/DKAFQRALKD
— مكتب أبوظبي الإعلامي (@ADMediaOffice) April 9, 2024
- വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ശരിയായ സമയങ്ങളിൽ നിർവഹിക്കേണ്ടതാണ്.
- വാഹനങ്ങളിൽ അഗ്‌നിശമനോപകരണം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇവ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നിർമ്മിച്ചിട്ടുള്ളവയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- വാഹനങ്ങൾ ഓടിക്കുന്ന അവസരത്തിൽ എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്.
- വീടുകളിൽ അഗ്‌നിശമനോപകരണങ്ങൾ, ഫയർ ബ്ലാങ്കറ്റുകൾ, ഫസ്റ്റ് എയിഡ് കിറ്റുകൾ, സ്‌മോക് ഡിറ്റക്ടറുകൾ എന്നിവ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- ഗ്യാസ് സിലിണ്ടറുകൾ ശരിയായ രീതിയിൽ അടയ്ക്കേണ്ടതാണ്. ഇവ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ഇടങ്ങളിൽ നിന്ന് മാറ്റി വെക്കേണ്ടതാണ്.
- ഗ്യാസ് പൈപ്പുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതാണ്.
- എമെർജൻസി വാഹനങ്ങൾക്ക് റോഡിൽ മുൻഗണന നൽകേണ്ടതാണ്.
- അപകടങ്ങൾ ഉണ്ടാകുന്ന ഇടങ്ങളിൽ കൂട്ടംകൂടി നിൽക്കരുത്.
Next Story