Begin typing your search...
അബൂദബിയിൽ വേഗപരിധിമാറ്റം നിലവിൽ വന്നു
ശൈഖ് മുഹമ്മദ് ബിൻ റാശിദ് റോഡിലെ വേഗപരിധി മാറ്റം നിലവിൽവന്നു. ഇതോടെ ഈ റോഡിലെ നിശ്ചിത ലൈനുകളിലൂടെ മണിക്കൂറിൽ 120 കിലോമീറ്ററിൽ കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് പിഴ അടക്കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് റോഡിൽ സൂചന ബോർഡുകൾ സ്ഥാപിച്ചു.
കൂടിയ വേഗപരിധി 140 കിലോമീറ്ററാണ്. പരിധിയിൽ കൂടുകയോ കുറയുകയോ ചെയ്താൽ 400 ദിർഹമാണ് പിഴ. ഈ മാസം പിഴ ഈടാക്കില്ല. എന്നാൽ, മുന്നറിയിപ്പ് നൽകും. മേയ് ഒന്നുമുതലാണ് പിഴ ഈടാക്കുന്നത്. ഇടതുവശത്തുനിന്ന് ആദ്യത്തെ രണ്ട് ലൈനുകളിലാണ് ശരാശരി വേഗത 120 കിലോമീറ്ററാക്കിയത്.
ഭാരവാഹനങ്ങൾക്കായി നിശ്ചയിച്ചിരിക്കുന്ന വലതുവശത്തെ ലൈനിലും രണ്ടാമത്തെ ലൈനിലും ഈ നിയമം ബാധകമല്ല. എല്ലാ ലൈനുകളിലും പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററായിരിക്കും.
Next Story