Begin typing your search...
അബൂദബി വിമാനത്താവളം പുതിയ ടെർമിനൽ നവംബറിൽ
അബൂദബി വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര പാസഞ്ചർ ടെർമിനൽ നവംബറിൽ പ്രവർത്തനമാരംഭിക്കും. മണിക്കൂറിൽ 11,000 യാത്രക്കാരെ ഉൾകൊള്ളാൻ ശേഷിയുള്ളതാകും പുതിയ ടെർമിനൽ.
നിർമാണ സമയത്ത് മിഡ്ഫീൽഡ് ടെർമിനൽ എന്നറിയപ്പെട്ടിരുന്ന ടെർമിനൽ എ ക്ക് 7,42,000 ചതുരശ്രമീറ്റർ വിസ്തൃതിയുണ്ട്. വർഷം നാലരകോടി യാത്രക്കാർക്ക് ഇവിടെ സേവനം നൽകാനാകുമെന്നാണ് കണക്ക്. മണിക്കൂറിൽ 11,000 യാത്രക്കാരെയും ഒരേസമയം 79 വിമാനങ്ങളെയും കൈകാര്യം ചെയ്യാൻ അത്യാധുനിക സൗകര്യങ്ങൾ ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നാണിത്.
അബൂദബി വിമാനകമ്പനിയായ ഇത്തിഹാദ് പുതിയ ടെർമിനലിന്റെ സഹായത്തോടെ യാത്രക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മിഷൻ ഇംപോസിബിൽ ഡെത്ത് റെക്കനിങ് എന്ന ഹോളിവുഡ് ചിത്രം ചിത്രീകരിച്ചതും അബൂദബി വിമാനത്താവളത്തിന്റെ ഈ പുതിയ ടെർമിനലിലാണ്.
Next Story