Begin typing your search...

റഷ്യൻ പ്രസിഡൻറിന്​ യു.എ.ഇയിൽ ഊഷ്മള സ്വീകരണം

റഷ്യൻ പ്രസിഡൻറിന്​ യു.എ.ഇയിൽ ഊഷ്മള സ്വീകരണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ യു.​എ.​ഇ​യി​ലെ​ത്തി. രാ​ജ്യ​ത്തി​ന്റെ വ്യോ​മാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ച റ​ഷ്യ​ൻ പ്ര​സി​ഡ​ന്റി​ന്റെ വി​മാ​ന​ത്തെ യു.​എ.​ഇ വ്യോ​മ​സേ​ന​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ സ്വീ​ക​രി​ച്ച​ത്.

പി​ന്നീ​ട്​ അ​ബൂ​ദ​ബി ഖ​സ്​​ർ അ​ൽ വ​ത്​​നി​ൽ യു.​എ.​ഇ പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണ​വും ന​ൽ​കി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ്ഥി​ര​ത​യും പു​രോ​ഗ​തി​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നും പു​ടി​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യി പി​ന്നീ​ട്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ എ​ക്സി​ൽ കു​റി​ച്ചു. ഗാ​സ്സ, യു​ക്രെ​യ്​​ൻ, കോ​പ്​ 28 അ​ട​ക്കം വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഇ​രുനേ​താ​ക്ക​ളും ചർച്ച ചെയ്തു.

പ​ല​സ്തീ​നി​ൽ ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശാ​ശ്വ​ത​വും സ​മ​ഗ്ര​വു​മാ​യ സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന അ​ഭി​പ്രാ​യം ഇ​രു​വി​ഭാ​ഗ​വും പ​ങ്കു​വെ​ച്ചു. കാ​ലാ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ൾ​ക്ക് ക്രി​യാ​ത്മ​ക പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നും അ​ന്താ​രാ​ഷ്ട്ര കാ​ലാ​വ​സ്ഥ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​നും യു.​എ.​ഇ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കോ​പ്​ 28 ഉ​ച്ച​കോ​ടി സ​ഹാ​യി​ക്കു​മെ​ന്ന് പു​ടി​ൻ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് റി​യാ​ദി​ലേ​ക്ക് പോ​യ പു​ടി​ൻ അ​വി​ടെ സൗ​ദി അ​റേ​ബ്യ​യു​ടെ കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

WEB DESK
Next Story
Share it